ഞങ്ങൾ അവന് പേരിട്ടു!! മഞ്ജുവിനും തൻവിക്കും ഒപ്പം കുഞ്ഞു അതിഥിയും; മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടൻ നരേൻ… | Narain Ram Baby Naming Ceremony Viral Malayalam
Narain Ram Baby Naming Ceremony Viral Malayalam : നിരവധി സിനിമകളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടനായ നരേന് മകൻ ജനിച്ചത് അടുത്തിടെയാണ്. നരേൻ തന്നെ തനിക്കും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ കൈയുടെ ഫോട്ടോയ്ക്കൊപ്പം ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു എന്നായിരുന്നു നരേൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. ഇപ്പോൾ തന്റെ മകന്റെ പേരിടൽ ചടങ്ങ് വലിയ ആഘോഷമാക്കിയ ചിത്രങ്ങളും താരം പങ്കുവെച്ചു.
“ഞങ്ങളവന് പേരിട്ടു. ഓംങ്കാര് നരേന്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില് പേര് വിളിക്കുന്ന ഫോട്ടോസും കൂടാതെ ചേച്ചിയുടെ കയ്യിലുള്ള അനിയന്റെ ചിത്രവുമായിരുന്നു നരേന് ആരാധകാരുമായി പങ്കുവച്ചത്. തൻവി, പേളി മാണി, സരിത ജയസൂര്യ ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് ഓംങ്കാറിനും നരേനും ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്.

താരത്തിന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ആണ് ഞങ്ങൾക്ക് വീണ്ടും ഒരു പുതിയ അതിഥി കൂടി എത്തുന്നു എന്നുള്ള സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2002 ൽ ആണ് നരേൻ സിനിമ മേഖലയിലേക്ക് എത്തുന്നത്. 2007 ലാണ് മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം നടന്നത്. ഇവർക്ക് പതിനാല് വയസ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്. താരം അഭിനയ രംഗത്തേക്ക് എത്തിയത് അച്ചുവിൻറെ അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആണ്.
പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നരേൻ മറ്റു അന്യഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് കാഴ്ച്ചവച്ചു. അദൃശ്യം ആണ് അവസാനമായി നരേൻ അഭിനയിച്ച ചിത്രം. അടുത്തിടെ തീയറ്ററുകളിൽ എത്തി വമ്പൻ ഹിറ്റ് ആയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നരേന്റെ അടുത്ത വലിയ പ്രോജക്ടുകളിൽ ഒന്ന്.