ഈ ആഘോഷത്തിന് ഇരട്ടി മധുരം; സെറ്റ് സാരിയിൽ നിറവയർ കാണിച്ച് മഞ്ജു!! നരേന്റെ കുടുംബത്തിലെ ഓണച്ചിത്രങ്ങൾ വൈറലാകുന്നു… | Narain Family Onam Celebration Malayalam

Narain Family Onam Celebration Malayalam : മലയാളത്തിനു പുറമെ തമിഴിലും ഒട്ടനവധി ആരാധകരുള്ള താരമാണ് നരെയ്ൻ. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രമിലെ പ്രകടനം താരത്തിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. കാർത്തിയെ നായകനാക്കി ലോകേഷ് ഒരുക്കിയ കൈതിയിലും ഗംഭീര പ്രകടനമായിരുന്നു നരെയ്ന്റേത്. ബിജോയ്‌ എന്ന പോലീസുകാരനായുള്ള പ്രകടനത്തിന് മാത്രം പ്രത്യേക ഫാൻസ്‌ ഉണ്ടെന്നതാണ് വാസ്തവം.

ജീവിതത്തിലെ സുപ്രധാന വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് നരേയ്ൻ. ഇപ്പോഴിതാ എല്ലാ മലയാളികൾക്കും ഓണാശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ടാണ് നടൻ ഓണാശംസകൾ അറിയിച്ചത്. നരേയ്നൊപ്പം ഭാര്യ മഞ്ജുവും മകൾ തന്മയയും ഒരു കുഞ്ഞു പട്ടിക്കുട്ടിയും ചിത്രത്തിലുണ്ട്. ഒട്ടനവധി ആളുകൾ പോസ്റ്റിനു പ്രതികരണവുമായി എത്തുകയും ചെയ്തു.

പതിനായിരത്തോളം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. ആരാധകരുടെ കമെന്റുകളിൽ നിന്ന് താരത്തിനോടുള്ള സ്നേഹം പ്രകടമാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് 15 വർഷങ്ങൾക്ക് ശേഷം താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്ന വിശേഷം നരേയ്ൻ അറിയിച്ചത്. പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണ് എന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സന്തോഷ വാർത്താ പങ്കുവച്ചുകൊണ്ട് നരെയ്ൻ കുറിച്ചത്. ​2007ലാണ് മഞ്ജു ഹരിദാസും നരേയ്‌നും വിവാഹിതരാകുന്നത്.

ജയരാജന്റെ സംവിധാനത്തിലൊരുങ്ങിയ ഫോർ ദി പീപ്പിൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് നരേയ്ൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ സത്യൻ അന്തിക്കാടിൻ്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി എത്തി പ്രേക്ഷക സ്വീകാര്യത നേടാൻ തുടങ്ങി. റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലെ നരേയ്ന്റെ പ്രകടനം എന്നെന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്.മലയാളത്തിനു ഒപ്പം തമിഴിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താനായതാണ് നരേയ്ന്റെ കരിയറിൽ വഴുത്തിരിവായത്. കൈതി 2, വിക്രം 3 മുതലായ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ നരേയ്‌നും അതിന്റെ ഭാഗമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.