നരച്ച മുടി കറുപ്പിക്കാം വളരെ എളുപ്പത്തിൽ.. പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച്.!!

പണ്ടുകാലത്ത് പ്രായമാകുമ്പോഴായിരുന്നു മുടി നരച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നിരിക്കുകയാണ്. ഇന്നത്തെ ഭക്ഷണരീതി, ഓവർ സ്‌ട്രെസ്, കാലാവസ്ഥ വ്യതിയാനം എല്ലാം ഇതിനു കാരണങ്ങളായി പറയാം.

മുടി കറുപ്പിക്കുന്നതിനായി കെമിക്കലുകൾ ഉപയോഗിക്കുന്നതിനേക്കാൾ പ്രകൃതിദത്തമായവ ഉപയോഗിക്കുന്നതാണ് നല്ലത്. കെമിക്കലുകൾ ഉപയോഗിക്കുന്നത് പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകും.

നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്ന രീതി നമുക്ക് പരിചയപ്പെടാം. ഇതിനായി കാപ്പിപൊടിയാണ് നമുക്ക് വേണ്ടത്. കുറച്ച് വെള്ളം എടുത്ത് തിളപ്പിച്ച ശേഷം അതിലേക്ക് കാപ്പിപ്പൊടി ഇട്ട് നന്നായി കുറുക്കിയെടുക്കുക. ഇത് ചൂടാറിയശേഷം തലയിൽ തേക്കാവുന്നതാണ്.

മുടി ആദ്യം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറിയ നനവിൽ ഈ മിക്സ് തേക്കുക. മുടി കഴുകുമ്പോൾ ചെറുപയറുപൊടി, താളി പോലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതില്ലെങ്കിൽ നാച്ചുറൽ ആയ ഷാമ്പൂ മാത്രം ഉപയോഗിക്കുക. credit: Tips For Happy Life