നീതി അനുവദിച്ച് നൽകാനായ് വൃദ്ധയുടെ ചുവട്ടിലേക്ക് ഇറങ്ങി വന്ന നീതി ദേവൻ കൈയടിച്ച് സോഷ്യൽ ലോകം.!!

ഉദ്യോഗസ്ഥർക്കടുത്ത് ആവശ്യങ്ങളുമായി ചെയ്യുമ്പോൾ ഓരോന്ന് പറഞ്ഞു ഒഴിയുകയും സാധാരണക്കാരെ ഒരുപാട് നടത്തിക്കുകയും ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ നമുക്ക് ചുറ്റുമുണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ൻ രീതിയുള്ള സ്ഥാപനങ്ങളും അപൂർവമല്ല.

ഓരോ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരുടെ മുൻപിൽ എത്തുന്നവരോട് ചിലരുടെ പെരുമാറ്റം അത്ര നല്ലതല്ല. അപേക്ഷയുമായി എത്തുന്നവരോട് മാത്രമല്ല സഹപ്രവർത്തകരോട് പോലും ക്രൂരത കാണിക്കുന്നവരെയും നമുക്ക് ചുറ്റും കാണാം.

ഇപ്പോഴിതാ ഒരു ഉദ്യോഗസ്ഥൻ എങ്ങനെ ആവണമെന്ന് തെളിയിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ പരാതിപ്പെട്ട് തെലുങ്കാനയിലെ കോടതിയിലെത്തിയ ഒരമ്മൂമ്മയ്ക്ക് സഹായമായി എത്തിയത് അബ്ദുൽ ഹസീം എന്ന മജിസ്‌ട്രേറ്റാണ്.

പടിക്കെട്ടുകൾ ചവിട്ടാൻ ആരോഗ്യമില്ലാത്ത അമ്മൂമ്മയുടെ അരികിലേക്കെത്തിയ നീതിദേവൻ. പ്രായാധിക്യം മൂലം ഒന്നാം നിലയിലുള്ള കോടതിയിലേക്ക് കയറാൻ കഴിയാതെ വരാന്തയിൽ ഇരിക്കുന്ന ഇവരെക്കുറിച്ച് ജീവനക്കാരൻ പറഞ്ഞ ഉടനെ തന്നെ അവരുടെ അടുത്തെത്തി പരാതിക്ക് പരിഹാരം കണ്ടെത്തി. ഈ നീതിപാലകനാണ് നമ്മുടെ ഇന്നത്തെ താരം.