ദേശീയ പുരസ്‌കാര ജേതാവിന്റെ ഗാനം റിലീസ് ചെയ്തു ജനപ്രിയ നടൻ; പുതിയ ഹിറ്റിനായി കാത്തിരിക്കുന്ന പ്രേക്ഷകർ… | Nanjiyamma New Song Release Malayalam By Dileep Malayalam

Nanjiyamma New Song Release By Dileep Malayalam : അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ് ചിത്രത്തിലെ കലക്കൻപാട്ട് ആയ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് നഞ്ചിയമ്മ.അട്ടപ്പാടി സ്വദേശിനിയാണ് നഞ്ചിയമ്മ. ചിത്രം തിയേറ്ററിൽ പ്രദർശനം തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ഗാനം ഹിറ്റുകൾക്കിടയിലെ വൻ ഹിറ്റായി മാറി. യൂട്യൂബിൽ അന്ന് റിലീസ് ചെയ്ത ഗാനം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്.നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയത്.

2020ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ഈ ഗാനം നഞ്ചിയമ്മയ്ക്ക് നേടിക്കൊടുത്തു.ഇപ്പോഴിതാ നഞ്ചിയമ്മയുടെ പുതിയ ഗാനം അട്ടപ്പാടി സോങ് പുറത്തുവിട്ടിരിക്കുകയാണ്.നടൻ ദിലീപ് ആണ് ഈ ചടങ്ങ് നിർവഹിച്ചത്.സിഗനേച്ചർ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.ഊര് മൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

എറണാകുളത്തു വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മയോടൊപ്പം സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ,പ്രൊഡക്ഷൻ കൺട്രോളർ നോബിൾ സി.എം.ഐ.,മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, അരുൺ ഗോപി, ജേക്കബ് തുടങ്ങിയവർ സജീവസാന്നിധ്യമായി.നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു.

ഇതിന് ശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേർന്ന് പാട്ട് റിലീസ് ചെയ്തത്.കാർത്തിക് രാമകൃഷ്ണൻ, ആൽഫി, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന ‘സിഗ്നേച്ചർ’ എന്ന ചിത്രം ഈ വരുന്ന നവംബർ 18-ന് ആണ് തിയെറ്ററുകളിലേക്ക് എത്തുക.പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ഷാജു ശ്രീധർ,ചെമ്പിൽ അശോകൻ, നിഖിൽ, സുനിൽ, അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.