“ചികിത്സയുടെ ഭീമമായ ചിലവ് താങ്ങാൻ സാധിക്കുന്നില്ല സഹായിക്കണം”.. ആദ്യമായി തനിക്കുവേണ്ടി അപേക്ഷിച്ച് നന്ദു മഹാദേവ.!!

കാൻസറിനോട് പൊരുതി ആത്മവിശ്വാസത്തോടെ കാൻസറിനെതിരെ പോരാടുകയും മറ്റുള്ളവർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്തും സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നന്ദു മഹാദേവയുടെ ജീവിതം മലയാളികൾക്ക് പരിചിതമാണ്.

മലയാളികളെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് നാന്ദു മഹാദേവ. മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ടി സഹായങ്ങൾ ചോദിച്ചും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നന്ദു ഇപ്പോൾ ആദ്യമായി തനിക്ക് വേണ്ടി സഹായം ചോദിച്ച് എത്തിയിരിക്കുകയാണ്.

“ഇന്ന് ചിങ്ങം ഒന്ന് ഈ പുതുവത്സരത്തിൽ കൈനീട്ടമായി ചങ്കുകളോട് ഞാൻ ചോദിക്കുന്നത് എന്റെ ജീവൻ തന്നെയാണ്” ഇങ്ങനെയാണ് കുറിപ്പിന്റെ തുടക്കം. കഴിഞ്ഞ നാല് വർഷമായി ഭീമമായ ചികിത്സയുടെ ലോകത്താണെന്ന് നന്ദു പറയുന്നു.

ഈ ചികിത്സാചെലവ് ഇപ്പോൾ താങ്ങാൻ പറ്റുന്നതിനും അപ്പുറമാണ് അതുകൊണ്ട് തന്നെ കഴിയുന്ന പോലെ സഹായിക്കണം എന്നും നന്ദു അഭ്യർത്ഥിക്കുന്നു. മറ്റൊരു വഴിയും കാണാത്തതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നുണ്ട്.