കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ വിടവാങ്ങി.. നന്ദു ഒടുവിൽ പങ്കുവെച്ച വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കുന്നു.!!

കാൻസർ അതിജീവനപോരാളി നന്ദുമഹാദേവ അന്തരിച്ചു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു. ഇരുപത്തേഴ് വയസ് ആയിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30 നായിരുന്നു അന്ത്യം.

നാല് വർഷമായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു നന്ദു. ഓരോ പ്രാവശ്യവും അർബുദം തന്റെ ശരീരത്തെ കീഴടക്കുമ്പോഴും നിറഞ്ഞ പുഞ്ചിരിയോട് കൂടി അതിനെ തോൽപ്പിച്ചു. അതിജീവനം എന്ന സൗഹൃദകൂട്ടായ്മയുടെ മുഖ്യ സംഘടകനായിരുന്നു നന്ദു.

ജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും തോറ്റുപോകാതെ തന്റെ രോഗ ത്തെ അസാമാന കരുത്തോടെയും പോരാട്ടവീര്യത്തോടെയും നേരിട്ടാണ് നന്ദു മറ്റുള്ളവർക്ക് പ്രജോതനമായത്. നന്ദുവിന്റെ വിയോഗം കേരളക്കരയെ ഒട്ടാകെ കണ്ണീരിലാഴ്ത്തിയാണ് നന്ദുവിന്റെ വിടവാങ്ങൽ.

അവസാന നാളുകളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഇപ്പോഴിതാ നന്ദുവിന്റെ അവസാന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വിഷു ദിനത്തിൽ അമ്മക്കൊപ്പം “കണികാണും നേരം” എന്ന ഗാനം ആലപിക്കുന്ന വീഡിയോ ആണിത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications