നടി നമിതാ പ്രമോദിന് വിവാഹമോ!? കൂടുതൽ വിശേഷങ്ങൾ ഉടൻ വരുന്നു!! അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷം പങ്കുവെച്ച് പ്രിയതാരം… | Namitha Pramod Happy News Malayalam
Namitha Pramod Happy News Malayalam : ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് നമിത പ്രമോദ്. 2006 ൽ മൈലാഞ്ചി മഴ എന്ന സംഗീത ആൽബത്തിലെ ആമിന എന്ന കഥാപാത്രമായി പ്രക്ഷേകർക്ക് മുന്നിൽ എത്തിയ താരം, ഒട്ടേറെ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് ആദ്യ സിനിമ.
റഹ്മാൻ – ലെന ജോഡികളുടെ മകളായി അഭിനയിച്ച നമിത തൊട്ടടുത്ത് തന്നെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായിക പദവിയിൽ എത്തി ചേർന്നു. തുടർന്ന് മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച നമിത, തമിഴ് – തെലുഗു ഇൻഡസ്ട്രിയിലും തന്റെ സാന്നിധ്യം അറിയിച്ചു. നാദിർഷയുടെ സംവിധാനത്തില് ജയസൂര്യയെ നായകനായ ഈശോയാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച , സിദ്ധാർത്ഥ് ശിവ ചിത്രം ‘ആണ് / Yes’ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായത്. സമൂഹ മാധ്യമത്തിൽ സജീവമായ നമിത അടുത്തിടെ മാതാപിതാക്കളോടൊപ്പം ചേർന്ന് പകർത്തിയ ചിത്രങ്ങൾ പങ്ക് വെച്ചതിന് നൽകിയ തലവാചകമാണ് ചർച്ചയ്ക്ക് കാരണം.
‘കൂടുതൽ വിശേഷങ്ങൾ ഉടൻ വരും’ എന്ന വാചകത്തോട് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് പ്രതികരിച്ചത്. വിവാഹം ആണോ?, എപ്പോഴാണ് വിവാഹം?, ആരാണ് വരൻ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. കമന്റുകളോട് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല. നടനും സംവിധായകനുമായ ബേസിൽ ജോസഫ് , മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ നടൻ ഗുരു സോമ സുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘കപ്പ്’ , ‘എതിരെ’ എന്നിവയാണ് നമിതയുടേതായി റിലീസാകാനുള്ള ചിത്രങ്ങൾ.
View this post on Instagram