കുഞ്ഞു മോൾ ആദ്യമായി കേട്ടത് നമിതയുടെ സ്വരം!! കണ്ണ് നനയാതെ കാണാൻ ആവില്ല; സ്വപ്‌ന നിമിഷത്തിൽ മോൾടെ സന്തോഷം കണ്ടോ… | Namitha Pramod At Hearing Aid Distribution Event Program Video Viral Malayalam

Namitha Pramod At Hearing Aid Distribution Event Program Video Viral Malayalam : മലയാള സിനിമാ ലോകത്ത്‌ ഏറെ ശ്രദ്ധേയമായ വേഷങ്ങളാൽ തിളങ്ങിയ നായികമാരിൽ ഒരാളാണല്ലോ നമിത പ്രമോദ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തിയിരുന്നുവെങ്കിലും ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ വേഷങ്ങളിലും യുവനടന്മാരുടെ നായികയായും തിളങ്ങിയതോടെ അഭിനയ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു ഇവർ.

ഒരു അഭിനേത്രി എന്നതിലുപരി ബിസിനസ് വുമൺ കൂടിയായ താരത്തിന് കൊച്ചിയിൽ സമ്മർ ടൗൺ എന്ന പേരിലുള്ള കഫേയും സ്വന്തമായുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം പലപ്പോഴും തന്റെ ലേറ്റസ്റ്റ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളാൽ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇടക്കാലത്ത് സിനിമയിൽ അത്ര സജീവമല്ലായിരുന്നു എങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് താരമിപ്പോൾ.

അതിനാൽ തന്നെ തന്റെ പുതിയ ചിത്രമായ ഇരവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു കൊണ്ട് താരം പങ്കുവച്ച ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ നമിതയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ കൈയ്യടികൾ നേടിയിരിക്കുകയാണ്. കേൾവി ശക്തി കുറവുള്ളവരും ഇല്ലാത്തവരുമായ കുട്ടികൾക്ക് സൗജന്യ ഹിയറിങ് എയ്ഡ് വിതരണ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു നമിത പ്രമോദ്.

തുടർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും കുഞ്ഞിനോട് കുശലാന്വേഷണം നടത്തുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ ഇതിന്റെ സംഘാടകർക്കും സ്പോൺസേഴ്സിനും ആശംസകളുമായി നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. മാത്രമല്ല ആ കുഞ്ഞ് ആദ്യമായി കേട്ട ശബ്ദം നമിതയുടെതാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച നല്ല മനസ്സുള്ളവർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

Rate this post