‘നാല് സുന്ദരികൾ ഒരു കുടക്കീഴിൽ’ 😍😍 ആരാണ് കൂടുതൽ സുന്ദരി.!!! 😀😀

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് സിനിമ താരം കൃഷ്ണകുമാറും കുടുംബവും .ഈ കുടുംബത്തിലെ ഓരോ അംഗത്തിനും ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവെഴ്‌സും ഉണ്ട്. നവ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളായ ഇവരിൽ ഏറെ ജനപ്രീതിയുമുള്ളതു കൃഷ്ണകുമാറിന്റെ നാലു പെണ്മക്കൾക്കാണ്.

അഹാന, ഹൻസിക, ദിയ, ഇഷാനി എന്നിവരാണ് അവർ. വ്യത്യസ്തമായ രൂപ മാറ്റങ്ങളോടെയാണ് ഇവർ നാലു പേരും ആരാധകർക്ക് മുന്നിൽ എത്താറുള്ളത്. ഇവർ ഡ്രസിങ് സ്റ്റൈലിൽ വ്യത്യസ്തതകൾ കൊണ്ട് വരുവാനും അവയെല്ലാം ആർരാധകരുമായി പങ്കു വെക്കാൻ താൽപ്പര്യം ഉള്ളവരും കൂടിയാണ്.

എത്‌ വേഷവും ഒരു പോലെ ഇണങ്ങും എന്നതാണ് ഇവരുടെ എല്ലാം പ്രത്യേകതയും. അത് തന്നെയാണ് ആരാ ധകരുടെ അഭിപ്രായവും. ലെഹങ്ക, ജീൻസ്‌ ആൻഡ് ടോപ്, സാരി തുടങ്ങി അനവധി ഗെറ്റപ്പുകളിൽ താരകുടുംബം പ്രത്യക്ഷപെടാറുണ്ട്.

കൃഷ്ണ കുമാർ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ താരമാണ്. മലയാളം തമിഴ് ടെലിവിഷനിൽ പരമ്പരകളിൽ ഒരു നിത്യ സാന്നിധ്യമാണ്. മകൾ അഹാന ഒരു പ്രശസ്ത സിനിമ താരമാണ്. വ്യത്യസ്തമായ അവതരണം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു താരം കൂടിയാണ്. credit : Smile Cafe