ഈ നാടൻ രുചിക്കൂട്ട് ബീറ്റ് റൂട്ട് കടല ഉപ്പേരി ഉണ്ടാക്കാൻ എത്രപേർക്കറിയാം!!

വളരെയധികം പോഷണങ്ങൾ നിറഞ്ഞ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിൽ രക്തം വയ്ക്കാനും മറ്റും ബീറ്റ്‌റൂട്ട് വളരെയധികം സഹായിക്കും. ബീറ്റ്‌റൂട്ട് കൊണ്ട് ഒരു നാടൻ രീതിയിൽ ഒരു ഉപ്പേരി ഉണ്ടാക്കിയാലോ? അതും കടല ഇട്ടിട്ട്. വളരെ സ്വാദിഷ്ടമായ ഈ ഉപ്പേരി ഉണ്ടാക്കാൻ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ തന്നെ മതി.

ആവശ്യമായ സാധനങ്ങൾ:

 • Beetroot -3
 • Kadala -3/4 cup
 • Onion -1/2 of 1
 • Small onion -10
 • Crushed chilli -1 tbsp Or Chilli Powder 11/2 tsp
 • Green chilli -2
 • Garlic – 3
 • Salt-
 • Oil -3tbsp
 • Curryleaves –
 • Turmeric Powder -2 pinch
 • Garam Masala -2 pinch

വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം കടല വേവിക്കുക. കടലയിലേയ്ക്ക് മുളക് പൊടി ഉപ്പ് എന്നിവ ഇട്ട് വേവിക്കണം. ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അത് അല്പം ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വേവിച്ച് എടുക്കണം. ഒരു കടായി അടുപ്പിൽ വയ്ക്കുക അതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞത്, പച്ചമുളക്, വെളുത്തുള്ളി എന്ന വഴറ്റുക. അതിലേയ്ക്ക് മഞ്ഞൾ പൊടി, ചതച്ച മുളക് എന്നിവ ചേർക്കുക. ഇതിലേയ്ക്ക് വേവിച്ച കടല ഇടുക. കടലയിലേയ്ക്ക് ബീറ്റ്‌റൂട്ട് വേവിച്ചത് ചേർക്കാം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അല്പം ഗരം മസാല ചേർക്കാം എന്നിട്ട് തീ ഓഫാക്കുക. ഈ സ്വാദിഷ്ടമായ ഉപ്പേരി ചോറിന്റെ കൂടെ മികച്ച കോമ്പിനേഷനാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Special masala Chicken roast NO tomato for rice, chappathi, roti :