ലളിതാ സഹസ്രനാമ സ്തോത്രം എപ്പോൾ ജപിക്കണം.. പലർക്കും അറിയാത്ത കാര്യങ്ങൾ അറിയാം.!!!

അമ്പലങ്ങളിലും ചില വീടുകളിലും ലളിതാസഹസ്രനാമം ജപിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഇത് ജപിക്കുന്നത് സ്ത്രീകളാണ്. പലരുടെയും ഒരു പരാതിയാണ് ഞങ്ങൾ കാലങ്ങളായി ലളിതാസഹസ്രനാമം ജപിക്കുന്നവരാണ് എന്നാൽ ഒരു ഫലവും ലഭിക്കുന്നില്ല എന്നത്.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കുന്നവരുണ്ട്. ചൊവ്വാഴ്ച ദുർഗ സങ്കല്പത്തിലും വെള്ളിയാഴ്ച ഭദ്രകാളി സങ്കൽപ്പത്തിലും ആണ് ജപിക്കുന്നത്. വെള്ളിയാഴ്ച വ്രതമെടുത്ത് ലളിതാസഹസ്രനാമം ജപിക്കുന്ന പല ആളുകളും നമ്മുടെ ചുറ്റിലുണ്ട്.

കാര്യസാധ്യങ്ങൾക്കും ദുരിതങ്ങൾ അകറ്റാനുമാണ് പലരും ഇത് ജപിക്കുന്നത്. തെച്ചിപൂവെടുത്ത് അതിൻറെ നാട കളഞ്ഞതിനുശേഷം ഓരോന്നായി ദേവി പാദത്തിൽ വെച്ച് മഹാദേവനെ കൂടി പ്രാർത്ഥിച്ചാൽ മാത്രമേ ജപിക്കുന്നതിന് അർത്ഥമുണ്ടാകുകയുള്ളൂ.

പുലർച്ചെ നാലര വെളുപ്പിനെഴുന്നേറ്റ് കുളിച്ച് സകല അശുദ്ധിയേയും ഇല്ലാതെയാക്കി അക്ഷരസ്ഫുടതയോടു കൂടി ദേവിയെ മാത്രം മനസിൽവിചാരിച്ച് ജപിക്കണം. എങ്കിൽ മാത്രമേ ഫലമുണ്ടാകൂ. മഹാദേവസ്തുതിയോടു കൂടി മാത്രമേ ഇത് അവസാനിപ്പിക്കാൻ പാടുകയുള്ളൂ. credit : Asia Live TV