നിലക്കാത്ത പ്രേക്ഷക കയ്യടിയുമായി മലയാള ചിത്രം നാലാം മുറ; ഇത് മോളിവുഡിലെ വ്യത്യസ്തമായൊരു ജോണർ തന്നെയോ??… | Naalam Mura Movie Review Malayalam

Naalam Mura Movie Review Malayalam : മലയാളത്തിന്റെ സിനിമാ നിഘണ്ടുവിൽ അടുത്തിടെ വലിയ പ്രചാരം നേടിയ ഒരു വാക്കാണ് എക്സ്റ്റൻഡഡ് ഷോർട്ട് ഫിലിം എന്നത് . കഥയുടെയും നിർമ്മിതിയുടെയും രീതി, സമയം, പരിസരം, പശ്ചാത്തലം ഒക്കെ ഒരു ഷോർട്ട് ഫിലിമിന്റെ ചട്ടകൂടുകൾ പിൻപറ്റുന്ന സിനിമകളെയാണ് ഇത്തരത്തിൽ മലയാളത്തിൽ വിശേഷിപ്പിക്കുന്നത്. ‘നാലാം മുറ’ പല സമയത്തും ആ സ്വഭാവം കൊണ്ടുനടക്കുന്ന സിനിമയാണ്. വളരെ പതിഞ്ഞ പേസിൽ നടക്കുന്ന കുറ്റാന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.

പലപ്പോഴും ഇരുണ്ട മുറിക്കുള്ളിൽ നടക്കുന്ന ചോദ്യം ചെയ്യലിലൂടെയാണ് കഥയും സിനിമയും മുന്നോട്ട് പോകുന്നത് . ഇതിലേക്ക് കാണികളേ എത്തിക്കാനാവുമോ ഇല്ലയോ എന്നത് മാത്രമാണ് സിനിമയുടെ ഒരേയൊരു സാധ്യത. ആ സാധ്യതയിലേക്ക് ‘നാലാം മുറ’ എത്തിയോ ഇല്ലയോ എന്ന് ചോദിച്ചാൽ ചിലയിടങ്ങളിൽ എത്തി എന്നും മറ്റു ചിലയിടങ്ങളിൽ അതിനു സാധിച്ചില്ല എന്നും ഉത്തരം പറയേണ്ടി വരും.ആദ്യത്തെ ചില ഭാഗങ്ങളിൽ ത്രില്ലർ സിനിമയുടെ സാധ്യതകൾ ‘നാലാം മുറയിൽ പ്രത്യക്ഷപെട്ടു.

പക്ഷേ മറ്റു ചിലയിടങ്ങളിൽ നേരത്തെ പറഞ്ഞ എക്സ്റ്റൻഡഡ് ഷോർട്ട് ഫിലിം ആയി ചിത്രമൊതുങ്ങുകയും ചെയ്തിരുന്നു . മലയാളം സിനിമകൾ പൊതുവെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമായി നിരന്തരം ഉപയോഗിക്കുന്നത് ഹിൽ സ്റ്റേഷനുകളാണ്. ‘നാലാം മുറ’ യിലും അതിനു യാതൊരു വ്യത്യാസവുമുണ്ടായില്ല. ഇടുക്കികാരനായ, നിഷ്കളങ്കമായ പ്രവാസിയെ ക്രൈം ബ്രാഞ്ച് സംഘം അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതും തുടർന്ന് നടക്കുന്ന അവിചാരിതവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ‘നാലാം മുറ’ യിലെ കഥ മുന്നോട്ട് നീങ്ങുന്നത്.

തീർത്തും വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെയാണ് ചിത്രത്തിലെ ക്രൈമും അതിനു പിന്നിലെ ലക്ഷ്യവുമൊക്കെ കാണികൾക്ക് മുന്നിലേക്ക് കാണിക്കുന്നത് .ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിലയർ, പ്രശാന്ത്, ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ ഉള്ളത് . വളരെ കുറച്ച് താരങ്ങളിലൂടെ വളരെ കുറച്ച് ലൊക്കെഷനിലൂടെ ഈ സിനിമ മുന്നോട്ട് നീങ്ങുന്നു.

Rate this post