രഹസ്യമാക്കി വെച്ച വിശേഷം വൈറൽ.!? കുഞ്ഞിന് ഒരക്ഷരം മാത്രമുള്ള വെറൈറ്റി പേരിട്ട് മൈഥിലി; കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷമാക്കി താരം.!! | Mythili Sambath Baby Naming Ceremoney Viral Malayalam

Mythili Sambath Baby Naming Ceremoney Viral Malayalam: മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണല്ലോ മൈഥിലി. അഭിനയ ലോകത്തുനിന്ന് ഒരുവേള താരം വിട്ടു നിന്നിരുന്നുവെങ്കിലും ഇവരുടെ വിശേഷങ്ങളും മറ്റും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. മാത്രമല്ല ആർക്കിടെക്ട് സമ്പത്തുമായുള്ള മൈഥിലിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗുരുവായൂർ അമ്പല നടയിൽ വച്ചുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള വിവാഹ പാർട്ടിയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു.

മാത്രമല്ല ഏറെ വൈകാതെ തന്നെ തന്റെ ഓണചിത്രത്തോടൊപ്പം തന്റെ നിറവയർ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നടി മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഫാഷൻ ഡിസൈനറായ സൂരജ് എസ്കെയാണ് മൈഥിലിക്കും സമ്പത്തിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

“ഇറ്റ്സ് എ ബോയ്” എന്ന ക്യാപ്ഷനോടൊപ്പം തന്നെ കുഞ്ഞിന് ‘നീൽ സമ്പത്ത്‌’ എന്നാണ് പേരിട്ടിരിക്കുന്നത് എന്നും താരം ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. പട്ടുസാരി ഉടുത്ത് അതീവ സുന്ദരിയയാണ് മൈഥിലിയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലായി മാറിയതോടെ നിരവധി പേരാണ് അമ്മക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്. മാത്രമല്ല കുഞ്ഞിന്റെ നൂൽ കെട്ട് ചടങ്ങുകൾ കഴിഞ്ഞോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബ്രൈറ്റി ബാലചന്ദ്രൻ എന്നാണ് യഥാർത്ഥ നാമമെങ്കിലും സിനിമാ ലോകത്ത് മൈഥിലി എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. തുടർന്നിങ്ങോട്ട് അവതാരകയായും നിരവധി സിനിമകളിൽ നായികയായും സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ഇവർ സിനിമാലോകത്തു നിന്നും വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു.

Rate this post