മുട്ട അറിഞ്ഞു കഴിച്ചാൽ ഗുണം ഏറെ.. കോഴി, താറാവ്,കാട ഏതു മുട്ട കഴിക്കണം എന്നറിയാം.!!

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് മുട്ട എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ് അല്ലെ. നല്ല ആരോഗ്യത്തിന് സഹായിക്കുകയും ശാരീരിക ക്ഷമത വർധിപ്പിക്കുവാനും മുട്ട സഹായിക്കുന്നുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ മുട്ടയെ സൂപ്പർ ഫുഡ് എന്ന് പറയുന്നു. . മുട്ടകളിൽ ഫോളേറ്റ്, ഫോസ്ഫറസ്, കാൽസ്യം, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ബാങ്ക് എന്നാണ് മുട്ടയെ സാധാരണ പറയുന്നത്.

കാട, കോഴി, താറാവ് എന്നിങ്ങനെയുള്ള പല മുട്ടകളും ഭക്ഷ്യയോഗ്യമായതായി നമുക്ക് ലഭിക്കാറുണ്ട്. കാട, കോഴി, താറാവ് ഇവയിൽ ഏതിന്റെ മുട്ടയാണ് കഴിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. എല്ലാ മുട്ടകളും പ്രോട്ടീൻ റിച്ചാണെങ്കിലും മറ്റുമുട്ടകളെക്കാൾ കഴിക്കുന്നത് അല്ലെങ്കിൽ പൊതുവെ എല്ലാവര്ക്കും ഭക്ഷ്യയോഗ്യമായത് കോഴിമുട്ട തന്നെയാണ്. ഒരുവിധം എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് കാടമുട്ടയിലാണ് പ്രോട്ടീൻ കണ്ടെന്റ് കൂടുതലായും, അടങ്ങിയിട്ടുള്ളത് എന്ന കാര്യം.

എന്നിരുന്നലും കൊളസ്‌ട്രോൾ ടെൻഡൻസി കൂടുതലുള്ളവരും അതുപോലെ തന്നെ കൃത്യമായ രീതിയിൽ ദിവസവും വ്യായാമം ചെയ്യാത്തവരും പരമാവധി കാടമുട്ടയും താറാവ് മുട്ടയും ഒഴിവാക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അതുമാത്രമല്ല മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരും ഉണ്ട്. ഇത് തികച്ചും തെറ്റാണെന്നു പറയാം. മുട്ടയുടെ വെള്ളയും ഉള്ളിൽ ഉള്ള മഞ്ഞ ഭാഗവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടും കൂടി കഴിച്ചാല് കൃത്യമായ ഗുണങ്ങൾ ലഭിക്കുകയുള്ളൂ.

മുട്ടയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications