ഇങ്ങനെ കോഴി മുട്ട വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ? അടിപൊളിയാണ് 😋😋😋

കോഴി മുട്ട വരട്ടിയത് കഴിച്ചിട്ടുണ്ടോ.. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…. ചൂട് ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ നല്ല കോമ്പിനേഷൻ ആണ്… സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയെന്നു നോക്കാം.

ആവശ്യമായ ചേരുവകൾ.

 • മുട്ട
 • വെളിച്ചെണ്ണ
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
 • സവാള
 • തക്കാളി
 • പച്ചമുളക്
 • കറിവേപ്പില or മല്ലിയില
 • മുളക്പൊടി
 • മഞ്ഞൾപൊടി
 • ഉപ്പ്
 • മല്ലിപൊടി
 • കുരുമുളക് പൊടി
 • ഗരംമസാല

കോഴി മുട്ട 4 എണ്ണം നന്നായി സ്പൂണുപയോഗിച്ചു ഇളക്കി വെച്ചതിലേക്കു അല്പം ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി ഇളക്കം. ചീനച്ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി ചൂടാക്കാം .വാടി വരുമ്പോൾ ഇതിലേക്ക് സവാള ചേർത്ത് കൊടുക്കാം.

കുറച്ചു ഉപ്പു ചേർത്ത് സവാള നന്നായി വഴണ്ട് വരുമ്പോൾ 2 തക്കാളി ചേർത്ത് കൊടുക്കാം. നല്ലപോലെ വെന്തു വരുമ്പോൾ അതിലേക്ക് അൽപ്പം കുരുമുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുറച്ചു ഗരം മസാല എന്നിവയും കൂടി ചേർത്ത് നന്നായി ഒന്ന് ചൂടാക്കി എടുക്കാം .

ഇതിലേക്ക് മാറ്റി വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കാം. എല്ലാം കൂടി നന്നായി വഴറ്റി എടുക്കാം. നല്ലവണ്ണം എണ്ണ തെളിഞ്ഞു വരുമ്പോൾ ഇറക്കി വെച്ചു ചോറിനൊപ്പം വിളമ്പാ൦. നല്ല രുചിയാണ് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച. credit: ഉമ്മച്ചിന്റെ അടുക്കള by shereena

Special masala Chicken roast NO tomato for rice, chappathi, roti :