മുട്ട തോട് കളയല്ലേ…, ആർക്കും അറിയാത്ത 5 ഉപയോഗം…

നമ്മൾ എല്ലാവരും തന്നെ ദിവസേന മുട്ട ഉപയോഗിക്കുന്നവരാണ്. ഓംലെറ്റ് ആയും പുഴുങ്ങിയും എല്ലാം മുട്ട കഴിക്കുന്നെങ്കിലും മുട്ടയുടെ തോട് കളയുകയാണ് പതിവ്. എന്നാൽ ഇനി മുട്ടയുടെ തോൽ കളയല്ലേ…? ഒരുപാട് ഉപയോഗങ്ങൾ നമുക്ക് ഈ മുട്ടയുടെ തോട് കൊണ്ട് ചെയ്യാനുണ്ട്…

മുട്ടയുടെ തോടും പഴത്തൊലിയും വെള്ളമോ കഞ്ഞിവെള്ളമോ ചേർത്ത് മിക്സിയിൽ അടിച്ചിട്ട് ചെടിക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇ ഒരു വളം ഉപയോഗിക്കുകയാണെങ്കിൽ ചെടിക്കായി മറ്റൊരു വളം പോലും ഉപയോഗിക്കേണ്ടതില്ല എന്നതാണ് സത്യം…

ഇനി മുട്ടയുടെ തൊലി മിക്സിയുടെ ജാറിൽ ഇട്ടു അടിക്കുകയാണെങ്കിൽ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂടാനും ഉപയോഗിക്കാം. മാത്രവുമല്ല മിക്സിയുടെ ജാറിൽ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങൾ എല്ലാം ക്ലീൻ ചെയ്യാനും ഇത് ഉപയോഗിക്കാവുന്നത്. മിക്സിയുടെ ഉൾഭാഗങ്ങളിൽ ഉള്ള ചളിയെല്ലാം മാറി പുതുപുത്തൻ പോലെ അകാൻ ഇത് ഉപയോഗിക്കാം…

അടുത്തത് കുപ്പിയുടെയെല്ലാം മുകളിൽ ഒട്ടിപ്പിടിച്ച സ്റ്റിക്കർ ഈസി ആയി മറ്റാൻ മുട്ടത്തോട് പോടിച്ചെടുത്തത് കൊണ്ട് മാറ്റാവുന്നതാണ്. പിന്നെ നമ്മുടെ കൈകളിൽ കൂർക്ക, പച്ചക്കായ എന്നിവ മുറിക്കുമ്പോൾ ഉണ്ടാക്കുന്ന കറ കളയാൻ മുട്ടയുടെ തോട് വളരെ ഫലപ്രദമാണ്.