കാണാൻ കഴിയുമോ ഇതുപോലുള്ള കാഴ്ചകൾ ഇനിയുള്ള കാലം…മുത്തശ്ശിയുടെ ഓണപ്പാട്ട് 😍😍👌

ഓണവും ചിങ്ങവും മലയാളികളുടെ മനസില്‍ ആഘോഷങ്ങളുടെ ആരവങ്ങളുയര്‍ത്തുന്ന നാമങ്ങളാണ്‌. സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ്. എന്നാൽ പുതിയ തലമുറയുടെ ഓണം ശരിക്കും ഒരു ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലായി മാറിയിരിക്കുന്നു.

പഴയ ഓണത്തിൻറെ ഓര്മ പുതുക്കി കൊണ്ട് അന്യം നിന്നുപോയ ഓണപ്പാട്ടും പൂക്കളവുമായി എത്തിയിരിക്കുകയാണ് ഇവിടെ ഒരു അമ്മൂമ്മ. പൂക്കളത്തിനു ചുറ്റും കയ്യുകൊട്ടി പാട്ടുപാടി ഓണം ആഘോഷിക്കുകയാണ് കക്ഷി. അന്യം നിന്നുപോയ ഒരു കാഴ്ചയാണിത്.

ആഘോഷങ്ങൾക്കും സദ്യക്കും ഒന്നും കുറവില്ല എങ്കിലും പണ്ടത്തേതിനെ അപേക്ഷിച്ച് ഒരുപാടു മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അതിനേക്കാളുപരി അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ്‌ ഇത്തവണ ചിങ്ങമാസവും മലയാളികളും. കഴിഞ്ഞ രണ്ടു വര്‍ഷമായിപ്രളയത്തിലൂടെയാണ്‌ ചിങ്ങം കടന്നു പോയത്‌.

എന്നാൽ ഇപ്രാവശ്യം കോവിഡ് എന്ന മഹാമാരിയിലൂടെയും. അതിലിടക്ക് ഇത്തരം പാട്ടുകളും കാഴ്ചകളുമെല്ലാം മലയാളികൾ മറന്നു പോയിരിക്കുന്നു. കോവിഡ്‌ മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ്‌ ഇത്തവണത്തെ ഓണം.