ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ ആയുര്‍വേദം.. ആരും അറിയാതെ പോകല്ലേ.!!

നമ്മുടെ ചുറ്റുപാടും ധാരാളം ഔഷധസസ്യങ്ങളുണ്ട്. എന്നാൽ ഇവയെകുറിച്ചൊന്നും ഇന്നത്തെ തലമുറക്ക് അറിയില്ല എന്നതാണ് സത്യം. യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത പച്ചമരുന്നുകളാണിവ. നമ്മുടെ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന ഒന്നാണ് മുത്തിൾ.

ഓരോ പ്രദേശങ്ങളിലും ഓരോ പേരുകളിലാണിവ അറിയപ്പെടുന്നത്. വൃക്കയുടെ ആകൃതിയാണ് ഇതിന്. കാര്യമായ ഒരു പരിചരണം ആവശ്യമില്ലാത്ത ഒന്നാണ്. ബുദ്ധിവളർച്ചക്ക് ഇവ ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ രണ്ടോ മൂന്നോ ഇലകൾ ഇട്ട് വെള്ളം തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്.

ഓർമശക്തിവർധിപ്പിക്കാനും ശ്രദ്ധയില്ലായ്മയ്ക്കും ഇവ ഉപയോഗിക്കാവുന്നതാണ്. പിത്തദോഷങ്ങൾ മാറുന്നതിനുള്ള വളരെ നല്ല ഔഷധമാണിത്. മൂത്ര തടസം മൂലമുള്ള നീർക്കെട്ട് മാറുന്നതിന് ഇവ ഉപയോഗിക്കാം. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു.

മുറിവ് ഉണങ്ങുന്നതിന് ഇതിൻറെ ഇല അരച്ച് തേച്ചാൽ മതി. ലിവറിനെ സംരക്ഷിക്കാം ഇതിന് കഴിവുന്നുണ്ട്. സന്ധിവാതം, ബ്ലഡ് പ്രഷർ ഇവക്കൊക്കെ വളരെ നല്ല മരുന്നാണിത്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും തോരൻ വെച്ച് കഴിക്കാം. ഒരു പിടി അസുഖങ്ങളെ ഒഴിവാക്കാൻ ഇവ സഹായിക്കും. credit : Krishi Lokam