മുരിങ്ങമരം വീട്ടിലുള്ളവർ ഇതൊക്കെ അറിഞ്ഞിരിക്കുമോ…😱

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

മുരിങ്ങയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പലനാടുകളിലും പലതരത്തിലാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും മൂപ്പെത്താത്ത കായ. കമ്പോഡിയ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇലകൾ ഭക്ഷിക്കുന്നു. പൂക്കൾ, മൂത്ത കായകളിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഭക്ഷണത്തിന് ഉപയോഗിക്കുന്നത്.

മൂപ്പെത്താത്ത മുരിങ്ങക്കായ തെക്കേ ഏഷ്യയിലെങ്ങും ഉപയോഗിക്കുന്നു. നല്ലവണ്ണം മാർദ്ദവമാവുന്ന വരെ വേവിച്ചാണ് ഇത് ഉപയോഗിക്കുന്നത്. തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും. വേവിന്റെ അളവ് അനുസരിച്ച് വൈറ്റമിൻ സിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും.

മുരിങ്ങക്കായ ഭഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.