ഈ പഴത്തിൻറെ പേരറിയാമോ? ഇങ്ങനെയൊരു പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ.!!

മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഒരു പഴമാണ് മുള്ളാത്ത, അല്ലെങ്കിൽ മുള്ളൻ പഴം എന്ന പേരിൽ അറിയപ്പെടുന്നത്. പുറംഭാഗം മുള്ളുപോലെയാണ്ഈ പഴത്തിന്റെ ഉൾഭാഗം ഭക്ഷ്യയോഗ്യവുമാണ്. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും.

കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്. പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ മുള്ളാത്തയുടെ ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നുണ്ട്.

മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന തുടങ്ങിയ അസുഖങ്ങളെ ലഘൂകരിക്കുവാൻ സഹായിക്കുന്നുണ്ട്. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിങ്ങനെയുള്ള പോഷകങ്ങൾ ഈ പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പഴത്തിന്റെ മറ്റു പേരുകൾ അറിയാവുന്നവർ കമന്റ് ചെയ്യൂ..

ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ നിങ്ങളുടെ അറിവുകൾ പങ്കുവെക്കുവാൻ മറക്കല്ലേ.. ഇതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിEasy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U