ചെറുപയർ മുളപ്പിച്ച് കഴിച്ചുനോക്കൂ.. രാവിലെ മുളപ്പിച്ച ചെറുപയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ.!!

പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ് നല്ലത് എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. മുളപ്പിച്ച പയറുവർഗങ്ങളിലാണ് കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൻറെ ഓജസ്സും തേജസ്സും വർധിപ്പിക്കുന്നതിനും ആരോഗ്യം വർധിക്കാനും ചർമാരോഗ്യത്തിനും ചെറുപയർ കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു.

ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ ഇത് കഴിച്ചാൽ മതി. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നുതില്‍ സഹായിക്കുന്നു.ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍.

പയറുവർഗ്ഗങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ജീവകം ബി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുളപ്പിച്ച പയർ കഴിക്കുന്നത് ​ഗുണം ചെയ്യുന്നു. credit : easy tips4u