മുക്തയുടെ കണ്മണി കുട്ടിക്ക് 7 പിറന്നാൾ.!! മോളൂട്ടിക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി റിമി ആന്റി; സ്നേഹ വീഡിയോ വൈറലാകുന്നു.!! | Muktha Daughter Kiara Rinku Tomy Birthday Video Viral

Muktha Daughter Kiara Rinku Tomy Birthday Video Viral : ബിഗ്സ്ക്രീനിൽ നിന്ന് തുടങ്ങി ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മുക്ത. ബാലതാരമായാണ് മുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും മുക്ത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു.

എന്നാൽ കല്യാണ ശേഷം ബിഗ് സ്ക്രീനിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു മുക്ത. മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയായിരുന്നു മുക്തയെ കല്യാണം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട് കൺമണി എന്നു വിളിക്കുന്ന കിയാര. മുക്തയെപ്പോലെ തന്നെ മകൾക്കും അഭിനയത്തിലാണ് താൽപര്യം. ‘പത്താം വളവ്’ എന്ന ചിത്രത്തിൽ കൺമണി ഒരു പ്രധാന വേഷം തന്നെയാണ് ചെയ്തത്.

മുക്ത തൻ്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. കൺമണിയുടെ എല്ലാ വീഡിയോകളും മുക്ത പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ മുക്തപങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൺമണിയുടെ പിറന്നാൾ ദിവസം മുക്ത പങ്കുവച്ച വീഡിയോയിരുന്നു അത്. ഒരു ഫോട്ടോ ഷൂട്ടായിരുന്നു. കൺമണിയും മുക്തയും കൂടി തകർത്ത് അഭിനയിക്കുകയായിരുന്നു അതിൽ. മോഹലാലിൻ്റെ ഉസ്താദ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘വെണ്ണിലാ കൊമ്പിലെ രാപ്പാടി’ എന്ന ഗാനം റിമി ടോമിയാണ് ഈ വീഡിയോയിൽ ആലപിച്ചിരിക്കുന്നത്.

ഏഴാം പിറന്നാൾ ആഘോഷിക്കുന്ന കൺമണിയുടെ ചിത്രത്തിൽ കൺമണി അതീവസുന്ദരിയായാണ് ഇരിക്കുന്നത്. ചുവപ്പ് ബ്ലൗസും മഞ്ഞ വാടയും ഉടുത്ത കൺമണിയുടെ ഓരോ ഭാവവും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. കൺമണി ഇതിൽ പല്ല് പോയാണ് ഇരിക്കുന്നതെങ്കിലും വളരെ സുന്ദരിയായിട്ടുണ്ടെന്നും ചിലർ കമൻ്റുമായി എത്തുകയും ചെയ്തു. മലയാളികളുടെ പ്രിയ നായികയെയും കുഞ്ഞിനെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Rate this post