ജനിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ കുഞ്ഞിന് ഇൻസ്റ്റാഗ്രാം അകൗണ്ടും യുട്യൂബ് ചാനലും!! കുഞ്ഞിന് മഷൂറയും ബഷീറും നൽകിയ വെറൈറ്റി പേര് കണ്ടോ!? | Muhammad Ebran Basheer Is The name Of Mashura Basheer And Basheer Bashi Malayalam

Muhammad Ebran Basheer Is The name Of Mashura Basheer And Basheer Bashi Malayalam : ബഷീർ ബഷി ബിഗ് ബോസിലൂടെ എത്തി സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ്. മോഡലായി കേരളത്തിൽ തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെ ആണ് ജനപ്രീതി നേടി തുടങ്ങിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന ബഷീർ ബഷിയുടെ തുറന്നു പറച്ചിലിനെ തുടർന്ന് താരത്തിന് വലിയ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ ഒട്ടും തളരാതെ, തന്റെ കുടുംബവുമായി ഒന്നിച്ച് വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധക പിന്തുണയും ഉണ്ട്. ഇപ്പോൾ ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഈ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് ആദ്യ ഭാര്യ സുഹാനയാണ്.

തന്റെ ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ട് മക്കളും ഉണ്ട്, സുനൈനയും മുഹമ്മദ് സൈഗം എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. മഷൂറ ബഷീറിനെ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. പിന്നീട് പ്രണയത്തിലായി. ഇരുവരും വിവാഹിതരായത് ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018 ലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ബഷീർ ബാഷിയും മഷൂറയും സുഹാനയും ഇവരുടെ മക്കളുമെല്ലാം.

ബഷീറും താരത്തിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത് ബഷീർ ബാഷിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്. ഇവരുടെ കുട്ടിയുടെ ചിത്രം പങ്കുവെച്ച് കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെൻഷൻ ചെയ്തിരിക്കുകയാണ്. മുഹമ്മദ്‌ എബ്രാൻ ബഷീർ എന്നാണ് ബേബിക്ക് പേര് നൽകിയിരിക്കുന്നത്. അതോടൊപ്പം തന്റെ കുഞ്ഞിന് വേണ്ടി പുതിയ യുട്യൂബ് ചാനലും ആരംഭിച്ചരിക്കുകയാണ് താരം.

Rate this post