മുഖം വെളുക്കാൻ തക്കാളിക്കൊപ്പം ഈ ചേരുവ ചേർത്ത് മുഖത്ത് പുരട്ടിയാൽ മാത്രം മതി.. മുഖം വെട്ടിത്തിളങ്ങും.!!

മുഖം വെളുക്കാൻ പാട് പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ പലരും പലപ്പോഴും പല ക്രീമുകളും ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും കുറവല്ല. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാവുന്ന അവസ്ഥയാണ് മിക്കവർക്കും ഉണ്ടാവുക.

പ്രകൃതിദത്തമായ പ്രതിവിധികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി ഉപയോഗിച്ച് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെ കരുവാളിപ്പും മുഖത്തിൻറെ നിറവും വര്ധിപ്പിക്കാവുന്നതാണ്. കവിളൊക്കെ നന്നായി തുടുത്തു വരാനും ഇത് സഹായിക്കുന്നു.

ഒരു തക്കാളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതെതന്നെ തരിയില്ലാതെ അരക്കണം. ഇതിലേക്ക് 1 tsp തേൻ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇത് തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ദിവസവും രണ്ട് പ്രാവശ്യം തേക്കുക. മുഖത്തു മാത്രമല്ല കയ്യിലും കാലിലും തേക്കാവുന്നതാണ്. നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇരുപത് മിനുട്ട് തേച്ചുപിടിപ്പിച്ചതിനു ശേഷം കഴുകിക്കളയാം. ഒരു പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് മാത്രമല്ല മുഖം നിറം വെക്കുകയും മുഖത്തെ കരുവാളിപ്പ് മാറുകയും ചെയ്യും. credit : Diyoos Happy world