മുഖത്തെ കറുത്ത പുള്ളികൾ കലകൾ നീക്കം ചെയ്യാം എളുപ്പത്തിൽ.!!!!

മിക്കവരിലും കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കറുത്ത പാടുകൾ അഥവാ കലകൾ. കൃത്യമായ സമയത്തു ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇവ മാറ്റിയെടുക്കാൻ എളുപ്പമാണ്. എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ പറ്റി ആശങ്കപെടുന്നവർക്കായി ഇതാ പുത്തൻ അറിവുകൾ..

ഏറ്റവും നല്ല മാർഗമാണ് “രക്ത ചന്ദനം”. രക്ത ചന്ദനം കൊണ്ട് മുഖത്ത് മാറാത്ത പാടുകൾ ഇല്ല എന്നത് വാസ്തവമാണ്. ദിവസവും കൃത്യമായുള്ള ഇതിന്റെ ഉപയോഗം വളരെ മാറ്റം തരുന്നതാണ്. നിത്യവും പാലിലോ വെള്ളത്തിലോ ചേർത്ത് ഇത് മുഖത്തു പുരട്ടി കൊടുക്കാം.10 മിനിറ്റിന് ശേഷം കഴുകി കളയാം. തുടർച്ചയായി 40 ദിവസം ഇങ്ങനെ ചെയ്താൽ വ്യത്യാസം നിങ്ങൾക്ക് മനസിലാവും.

മറ്റൊരു പ്രതിവിധിയാണ് “കറ്റാർവാഴ”. കറ്റാർവാഴ മുറിച്ചു ഉള്ളിലെ ജെൽ എടുത്തു മുഖത്തു നന്നായി തേച്ചു പിടിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതും വളരെ ഫലവത്താണ്. അതുപോലെ എളുപ്പം കിട്ടുന്ന ഒന്നാണ് “പഴം”. പഴത്തിന്റെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ചു മുഖം ഒന്ന് റബ്ബ് ചെയ്തു നോക്കൂ. കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറുത്ത പാടുകൾ മാറി തിളങ്ങുന്ന മുഖം നിങ്ങൾക്കും സ്വന്തമാകാം. എളുപ്പത്തിൽ ചെയ്യാവുന്ന പാർശ്യ ഫലങ്ങളില്ലാത്ത മാർഗങ്ങളാണിവ. ഇപ്പറഞ്ഞ മൂന്നു മാർഗങ്ങളിൽ ഏതെങ്കിലും ഒന്നു തുടർച്ചയായി കുറച്ചു ദിവസം ചെയ്തു നോക്കൂ.. വ്യത്യാസം കാണാം തീർച്ച… Credit: Fabulous life by Aina malayalam motivation