മുടി തഴച്ചു വളരാനും താരൻ മാറുന്നതിനും ഒരു ഒറ്റമൂലി.. ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ.!!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് മുടി കൊഴിച്ചിൽ, മുടിക്ക് നീളമില്ലായ്ക, തലയിൽ താരൻ ഇവയെല്ലാം. പലരും ഇതൊഴിവാക്കാനായി വീട്ടിൽ ഉണ്ടാക്കുന്ന മരുന്നുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. മുടികൊഴിച്ചലിന് നല്ലൊരു പരിഹാരമാർഗമാണ് ആവണക്കെണ്ണ.

ആവണക്കെണ്ണ സാധാരണയായി ആളുകൾ മുടിയിൽ ഉപയോഗിക്കാറില്ല. പലപ്പോഴും പലരും താടി വളരുന്നതിന് ആവണക്കെണ്ണ തേച്ചുകൂടെ എന്ന് ചോദിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തലയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

നല്ല കട്ടിയുള്ള ഒരു ഓയിലാണിത്. ദിവസവും തുടർച്ചയായി രണ്ടാഴ്ച്ച തേക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ പൂർണമായി മാറി പുതിയ മുടി കിളിർത്തു വരും. പല രീതിയിലും ഇവ ഉപയോഗിക്കാവുന്നതാണ്. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും മുടി കൊഴിച്ചിൽ ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്നതാണ്.

ആവണക്കെണ്ണ വിരലുകളുപയോഗിച്ച് തലയോട്ടിയിൽ നന്നായി മസ്സാജ് ചെയ്തെടുക്കുക. ഒരു അഞ്ചു മിനിറ്റ് മസ്സാജ് ചെയ്തതിനുശേഷം കഴുകി കളയുക. സോപ്പ് ഉപയോഗിക്കരുത്. മൂന്നു മാസംതുടർച്ചയായി ചെയ്താൽ മാത്രമേ റിസൾട്ട് കിട്ടുകയുള്ളൂ. credit: cheppu