മുരിങ്ങയിലയുടെ കൂടെ ഇത് ചേർത്ത് തേച്ചുനോക്കൂ.. ഏത് വളർച്ച മുരടിച്ച മുടിയും, ചുരുളൻ മുടി വരെ തഴച്ചു വളരും.!!

നാട്ടില്‍ സമൃദ്ധമായി വളരുന്ന ഒന്നാണ് മുരിങ്ങ. ആരോഗ്യ സംരക്ഷണത്തില്‍ മുരിങ്ങയ്ക്കും മുരിങ്ങ ഇലയ്ക്കുമുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തമ ഔഷധമാണ് മുരിങ്ങ.

ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്ന തയോസയനേറ്റ് മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കുകയും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മുരിങ്ങയിലയും വെള്ളത്തിൽ കുതിർത്ത ഉലുവയും കൂടി അരച്ചെടുക്കുക. മുടിയുടെ ആരോഗ്യത്തിന് വളരെ നല്ല സാധനമാണ് ഉലുവ. തിളപ്പിച്ച് ആറിയ വെള്ളം ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഇത് തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. എണ്ണ തേക്കുന്നവരാണെങ്കിൽ ആദ്യം എണ്ണ തേച്ചതിന് ശേഷം ഇത് തേക്കുക.

കുറച്ചുകാലം അടുപ്പിച്ച് തേക്കുകയാണെങ്കിൽ നല്ല മാറ്റം ഉണ്ടാകും. കുറച്ചു സമയം തലയിൽ നല്ലത് പോലെ മസ്സാജ് ചെയ്യുക. അലർജി ഉള്ളവരാണെങ്കിൽ തേച്ച് താളിപോലെ കഴുകിക്കളഞ്ഞാലും മതിയാകും. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : MS Easy World