ഇടതൂർന്ന് മുടി തഴച്ചു വളരാൻ… വെറും മൂന്ന് ചേരുവകൾ കൊണ്ട്..😀😀 വീട്ടിൽ ചെയ്യാവുന്ന അടിപൊളി ഹെയർ പാക്ക്.!!!

ഇടതൂർന്ന മനോഹരമായ മുടികൾ ആഗ്രഹിക്കാത്തവർ ചുരുക്കം. എന്നാൽ സംരക്ഷണ രീതിയാണ് പലർക്കും അറിയാത്തത്‌. ഇതിനെപ്പോഴും കൃത്രിമമായി കടയിൽ നിന്നും വാങ്ങുന്ന മരുന്നുകളേക്കാൾ പരമ്പരാഗത രീതികൾ തന്നെയാണ് ഏറെ ഫലപ്രദം. ഒരു വീട്ട് മരുന്ന് പ്രയോഗം ഇതാ…

നല്ല ബലമുള്ള കട്ടിയുള്ള ഇടതൂർന്ന മുടിയിഴകൾ നിങ്ങൾക്കും സ്വന്തമാക്കാം. അതിനായി വെറും മൂന്നു ചേരുവകൾ ഉപയോഗിച്ചു ഒരു നാടൻ ചികിത്സ രീതി. ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഈ രീതി ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ മതി വ്യത്യാസം തിരിച്ചറിയാം. തീർച്ച..

മുടി നന്നായി തഴച്ചു വളരാൻ ആദ്യം ചെയ്യേണ്ട ട്രീറ്റ്മെൻറ് തലയോട്ടിയിലാണ്. അതിനായി തലയോട്ടിലെ ഡ്രൈനസ്സ് കുറക്കാൻ കരിം ജീരകം നല്ലൊരു മരുന്നാണ്. കരിം ജീരകത്തിനൊപ്പം അൽപ്പം ഉലുവയും കറിവേപ്പില കൂടി ചേർന്നാൽ തല നന്നായി കൂളായി ഇരിക്കാൻ സഹായിക്കും.

അതോടൊപ്പം മുടികൊഴിച്ചിൽ കുറക്കുകയും മുടി തഴച്ചു വളരുകയും ചെയ്യുന്നു. 2 ടീസ്പൂൺ ഉലുവയും 1 ടീസ്പൂൺ കരിംജീരകവും ഒരു കറിവേപ്പിലയും തലേ ദിവസം വെള്ളത്തിൽ കുതിർത്തി വെക്കുക. ഇത് അരിച്ചെടുത്ത ശേഷം തലയിൽനന്നായി പുരട്ടി കൊടുക്കാം. നന്നായി മസ്സാജ് ചെയ്തതിനു ശേഷം 15 മിന്റ് കഴിഞ്ഞാൽ കഴുകി കളയാം. credit : Allu and Me