ഞങ്ങൾ കാത്തിരിക്കുന്നു ആ സന്തോഷ വാർത്ത എത്തി..!! വിശേഷം പങ്കുവെച്ച് മൃദുല വിജയ്; നടിയുടെ സുഖവിവരം അന്വേഷിച്ചു മലയാളികൾ… | Mridula Vijay Happy Post Malayalam

Mridula Vijay Happy Post Malayalam : ടെലിവിഷൻ സീരിയലിൽ അഭിനയിച്ച് ഒട്ടേറെ ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവ കൃഷ്ണയും. മൃദ്വാ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. സീരിയലിൽ അഭിനയിച്ച് ഒട്ടേറെ ആരാധകരെ നേടിയെടുത്ത ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് ഇവർക്ക്. മൃദ്വാ എന്നാണ് ചാനലിന്റെ പേര്. ഇവരുടെ വിവാഹം ആരാധകർക്ക് വലിയൊരു ആഘോഷം തന്നെ ആയിരുന്നു.

ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവയും മൃദുലയും.സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമായി താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയിക്കാറുണ്ട്. കൂടാതെ തന്റെ യൂട്യൂബ് ചാനലിൽ കൂടിയും തന്റെ പ്രസവത്തിന് മുൻപുള്ള തയ്യാറെടുപ്പുകൾ താരം അറിയിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത തന്റെ പ്രിയ പ്രേക്ഷകർക്കായി അറിയിക്കുകയാണ് മൃദുല. തന്റെ ആദ്യത്തെ കുട്ടി ഉടൻ എത്തുമെന്ന് അറിയിക്കുകയാണ് മൃദുല.

“റെഡി ടു പോപ്പ്” എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് താരം ഒരു വൈറൽ ഫോട്ടോ ഇപ്പോ ഷെയർ ചെയ്യുന്നത്. നിറവയറിൽ മനോഹരമായ ലുക്കിൽ നിൽക്കുന്ന താരം ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറി കഴിഞ്ഞു. താരത്തിന് ആശംസകൾ നേർന്നുകൊണ്ട് താരം ധാരാളം ആരാധകർ അടക്കം എത്തി കഴിഞ്ഞു..മൃദുലയുടെ ചില ഇൻസ്റ്റാഗ്രാം റീലുകളൊക്കെ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ഇന്ന് മലയാളം ടെലിവിഷൻ പ്രേക്ഷകർ.

ഇരുവർക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ വിശേഷങ്ങൾക്കായാണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്. മിനിസ്‌ക്രീൻ പരമ്പരകളിൽ നായികാവേഷങ്ങളിൽ തിളങ്ങിയ താരമാണ് മൃദുല. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു യുവ. നടി രേഖ രതീഷിന്റെ ഇടപെടൽ വഴിയാണ് ഇവർ ജീവിതത്തിൽ ഒന്നിക്കുന്നത്. മൃദുലയുടെ സഹോദരി പാർവതിയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.