കിരണിന്റെയും കല്യാണിയുടെയും സ്നേഹം സഹിക്കാൻ കഴിയാതെ സരയു; കല്യാണിയുടെ കുഞ്ഞിനെ വകവരുത്താൻ ഒരുക്കമിട്ടു രാഹുലും സരയുവും… | Mounaragam Today’s Episode 3/3/2023 Malayalam

Mounaragam Today’s Episode Malayalam 3/3/2023: പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരുപിടി മലയാള പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. മിണ്ടാൻ വയ്യാത്ത കല്യാണി എന്ന കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്. തെലുങ്ക് പരമ്പര മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്. പരമ്പരയിൽ നായകനായി എത്തുന്നത് നലിഫ് ആണ്. നലീഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കിരൺ. നായികയായ കല്യാണിയായി വേഷമിടുന്നത് ഐശ്വര്യ റംസായിയാണ്.
ചെറുപ്പകാലം മുതൽ അവഗണന നേരിട്ട് വളർന്ന കല്യാണി മുതിർന്നപ്പോൾ കിരൺ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിൽ ആവുകയും തുടർന്ന് വിവാഹിത ആവുകയും ചെയ്യുന്നു. ഇത് കിരണിന്റെ അമ്മയായ രൂപയുടെ ഇഷ്ടത്തോടെ അല്ല. തുടർന്ന് കഥയിൽ സംഭവിക്കുന്ന കഥാ മുഹൂർത്തങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു നാളായി കഥ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കഥയിൽ ഇപ്പോൾ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. കല്യാണിക്ക് ശബ്ദം കിട്ടാൻ പോകുന്നതിനൊപ്പം തന്നെ അവൾ ഒരു അമ്മയായി മാറുകയാണ്. കല്യാണി അമ്മയായി മാറുന്നതിന്റെ സന്തോഷം കിരണിന്റെ അമ്മ രൂപയ്ക്ക് ഉണ്ട്.
എന്നാൽ ഇത് അവരോട് തുറന്നുപറയാൻ രൂപ തയ്യാറാകുന്നില്ല. അവരുടെ എല്ലാ വിശേഷങ്ങളും അവർ അറിയാതെ രൂപ ചോദിച്ചറിയുന്നുണ്ട്. അതേസമയം കല്യാണി അമ്മയാകാൻ പോകുന്നത് ഇഷ്ടപ്പെടാത്ത കുറച്ചു കഥാപാത്രങ്ങളും പരമ്പരയിൽ ഉണ്ട്. അതിൽ ഉൾപ്പെടുന്നതാണ് കല്യാണിയുടെ മുറപ്പെണ്ണ് ആയ സരയുവും, അവളുടെ മാതാപിതാക്കളും. കല്യാണിയുടെ കുഞ്ഞിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നാണ് ഇവരുടെ ചിന്ത.സരയു മനുവിനെ വിവാഹം കഴിച്ചിട്ടുണ്ട് എങ്കിലും കിരണിന്റെ ജീവിതം തകർക്കണം എന്ന ചിന്തയിലാണ്.
ഇതിനായി സരയുവിന്റെ പിതാവും, കിരണിന്റെ അമ്മാവനും ആയ രാഹുലും കൂട്ടുനിൽക്കുന്നു. കിരൺ കല്യാണിയെ ചേർത്തുപിടിച്ചു നടക്കുന്നത് കാണുമ്പോൾ സരയുവിന് അത് സഹിക്കുന്നില്ല. അവൾ അതുകൊണ്ട് ദേഷ്യപ്പെടുന്നു. തുടർന്ന് പിതാവായ രാഹുലിനെ വിളിച്ച് കാര്യങ്ങൾ പറയുന്നു. നിന്റെ കണ്ണുനീർ എനിക്ക് കാണാൻ കഴിയില്ല എന്നും നാളെ രാവിലെ നിന്നെ ഒരു സന്തോഷവാർത്ത അറിയിക്കുന്നതാണ് എന്നും രാഹുൽ പറയുന്നുണ്ട്. തുടർന്ന് കാണിക്കുന്നത് കിരണും കല്യാണിയും രാവിലെ നടക്കാൻ ഇറങ്ങുന്നതാണ്. കല്യാണിയുടെ പിന്നിലായി ഒരു ബൈക്ക് വരുന്നതും കാണാം. അടുത്ത നിമിഷങ്ങളിൽ എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പരമ്പരയുടെ ആരാധകർ.