മനോഹർ റെഡിയായിക്കഴിഞ്ഞു!!വെട്ടിലാകുന്നത് സരയു; മൗനരാഗത്തിൽ ഇനി അതിമനോഹരകാഴ്ച്ചകൾ… | Mounaragam Today’s Episode Malayalam 17/11/2022

Mounaragam Today’s Episode Malayalam 17/11/2022 : “ഈ കല്യാണം ഉടനെ എങ്ങാനും നടക്കുമോ? റബ്ബർ ബാൻഡ് പോലെ ഇങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ…” പറയുന്നത് മൗനരാഗത്തിലെ മനോഹറിന്റെ കല്യാണത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രേക്ഷകരെ പ്രോമോ വീഡിയോ കാണിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതുവരെയും കല്യാണം നടന്നിട്ടില്ല. ഇപ്പോഴിതാ കല്യാണം ഇങ്ങ് അടുത്തെത്തി. മനോഹറിന്റെ മാത്രമല്ല, മനോഹർ എന്ന കഥാപാത്രത്തിന് ജീവന് നൽകുന്ന നടൻ ജിത്തു വേണുഗോപാലിന്റെ റിയൽ ലൈഫ് വിവാഹവും ഉടൻ തന്നെയുണ്ട്.

നവംബർ 19നാണ് ജിത്തുവിന്റെ റിയൽ ലൈഫ് മാര്യേജ്. അതേ സമയം തന്നെയാണ് സ്ക്രീനിലും വിവാഹം നടക്കുക. പ്രൊമോ വീഡിയോയിൽ പ്രകാശൻ പറയുന്ന ഒരു ഡയലോഗുണ്ട്. എൻറെ മകൻ മാലയെടുത്ത് കയ്യിൽ കൊടുത്താൽ പിന്നെ പയ്യന് മാലയിട്ടുകൊണ്ടിരിക്കാം… അത് തന്നെയാണ് ഇനി സംഭവിക്കാൻ പോകുന്നത്. മനോഹറിന്റെ മനോഹരമായ സമയം ഇനി തുടങ്ങുന്നു. ഇത് വരെ കണ്ടത് മനോഹരമെങ്കിൽ ഇനി കാണാനുള്ളതത്രയും അതിമനോഹരം തന്നെ. മനോഹറിന്റെ തനിസ്വരൂപം തിരിച്ചറിയുന്നതോടെ സരയൂ വെട്ടിലാകും.

ഇത് ശരിക്കും സരയുവും വീട്ടുകാരും ചോദിച്ചുവാങ്ങിച്ചത് തന്നെ. സരയുവിന് അർഹമായ ഒരു സമ്മാനം. എന്താണെങ്കിലും മൗനരാഗത്തിൻറെ പ്രേക്ഷകരെല്ലാം ഏറെ ത്രില്ലിലാണ്…മനോഹറിന്റെ വിവാഹക്കാഴ്ചയ്ക്കായി…കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥയാണ് പരമ്പര പറയുന്നത്. ഇതിനിടയിലാണ് മനോഹർ എന്ന കല്യാണത്തട്ടിപ്പ് വീരന്റെ കടന്നുവരവ്. കല്യാണിയെയും കിരണിനെയും തമ്മിൽ പിരിച്ച് കിരണിനെ സ്വന്തമാക്കാൻ നടന്ന സരയുവിന് മനോഹറിനെ അങ്ങ് ബോധിച്ചു എന്ന് പറയാം.

മനോഹർ പറഞ്ഞ സ്വത്തിന്റെ കണക്കുകളും ആഡംബരകഥകളുമൊക്കെ കേട്ടപ്പോൾ സരയുവും അമ്മയും മയങ്ങിവീണു. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരയുവാകുന്നത് ദർശനയാണ്. ബാലാജി ശർമ്മ, സേതുലക്ഷ്മി തുടങ്ങിയ സീനിയർ താരങ്ങളും ഈ സീരിയലിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.