മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്; കല്യാണത്തട്ടിപ്പുകാരൻ മനോഹറിന് റിയൽ ലൈഫിലും മാര്യേജ്… | Mounaragam Today’s Episode 5/11/2022 Malayalam

Mounaragam Today’s Episode 5/11/2022 Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ ജിത്തു വേണുഗോപാൽ. മൗനരാഗം എന്ന പരമ്പരയിൽ മനോഹർ എന്ന കഥാപാത്രമായാണ് ഇപ്പോൾ താരം എത്തുന്നത്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് മൗനരാഗത്തിലെ മനോഹർ. ഒരു കല്യാണത്തട്ടിപ്പുവീരനാണ് ഈ കഥാപാത്രം.പരമ്പരയിൽ നിർണായകമായ ചില സംഭവങ്ങളാണ് അടുത്തയാഴ്ച അരങ്ങേറാൻ പോകുന്നത്. ഒരേ സമയം മനോഹറിന്റെ കല്യാണവും മനസ്സമ്മതവും.

ഇതിൽ ഏത് നടക്കും? വരൻ ഒരാൾ മാത്രം… എന്നാൽ വധു രണ്ടുപേർ.. കല്യാണവും മനസ്സമ്മതവും ഒരുമിച്ച് നടക്കുമോ? അതോ ഇതിലേതെങ്കിലുമൊന്ന് നടക്കുമോ? എന്തായിരിക്കും അടുത്തയാഴ്ച മൗനരാഗത്തിൽ സംഭവിക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം. റേറ്റിംഗിൽ മുൻപന്തിയിലുള്ള ഒരു പരമ്പര തന്നെയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. പരമ്പരയിൽ ഇടക്കുവെച്ച് കടന്നുവന്ന മനോഹർ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

മാത്രമല്ല പെൺകുട്ടികളെ വളക്കാനുള്ള മനോഹറിന്റെ അസാധാരണ പാടവം കണ്ട് പ്രേക്ഷകർ ഒന്ന് മയങ്ങിപ്പോയിട്ടുമുണ്ട്. ഈ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ ജിത്തു വേണുഗോപാലിനും ആരാധകർ നിറകയ്യടികളാണ് നൽകുന്നത്. ഇതിനിടയിലാണ്, ഈ കല്യാണക്കാഴ്ചകൾക്കിടയിലാണ്, ജിത്തുവിന്റെ യഥാർത്ഥവിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. അഭിമുഖങ്ങളിലൂടെയും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ജിത്തു തന്നെ ഈ വിവരം പങ്കുവെച്ചു കഴിഞ്ഞു.

കാവേരി എന്നാണ് പെൺകുട്ടിയുടെ പേര്. വിവാഹം ഉടൻ ഉണ്ടാകും എന്നാണ് ജിത്തു പറഞ്ഞിരിക്കുന്നത്.എന്തായാലും സ്‌ക്രീനിൽ കല്യാണവും മനസ്സമ്മതവുമൊക്കെയായി ഫുൾ ബിസിയായ ജിത്തു ഇനി റിയൽ ലൈഫിലും കല്യാണത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെല്ലാം താരത്തിന് ആശംസകൾ നേരുകയാണ് ഇപ്പോൾ. മനോഹറിന്റെ മനോഹരമായ ചെപ്പടിവിദ്യകൾക്ക് ഇനി കടിഞ്ഞാണിടാൻ പരമ്പരയിൽ ചിലർ കച്ചകെട്ടി ഇറങ്ങുമ്പോൾ റിയൽ ലൈഫിൽ ജിത്തുവും ഒന്ന് ബിസിയാകുകയാണ്.

 

 

Rate this post