കല്യാണിക്കും കിരണിനും ഒരു കുഞ്ഞ്!! ഉടൻ അത് നടക്കുമെന്നുറപ്പായി; സോണിയെ സംരക്ഷിക്കാൻ രൂപ… | Mounaragam Today’s Episode 31/1/2023 Malayalam

Mounaragam Today’s Episode 31/1/2023 Malayalam : റേറ്റിംഗിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒട്ടേറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ആരുമറിയാതെ തൻറെ മകളെ സ്നേഹിക്കാൻ ഒരുങ്ങുകയാണ് രൂപ. സോണി ഇനി കഷ്ടപ്പെടേണ്ടി വരില്ല, കാരണം ഈ അമ്മ അവൾക്കൊപ്പം കൂടെയുണ്ട്. എന്നാൽ അടുത്ത കുറച്ചുകാലത്തേക്കെങ്കിലും താൻ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്ന്, മക്കളെ സഹായിക്കുന്നെന്ന് ആരും അറിയരുതെന്ന് രൂപയ്ക്ക് വാശിയുണ്ട്.

അത് തനിക്കും മക്കൾക്കും വേണ്ടി തന്നെയാണ്. പ്രത്യക്ഷത്തിൽ രാഹുലിനൊപ്പമാണ് രൂപ. രാഹുലിനൊപ്പം നിന്ന് ചന്ദ്രസേനനെയും കിരണിനെയും സോണിയെയുമൊക്കെ വെറുപ്പോടെ നോക്കിക്കാണുകയാണ് രൂപ. അതിൻറെ സന്തോഷത്തിലാണ് ശാരിയും സരയുവുമെല്ലാം. എന്നാൽ കൂടെ നിന്ന് പ്രതികാരത്തിൻറെ നാമ്പുകൾ നാട്ടുകയാണ് രൂപയെന്ന് രാഹുലിനും കുടുംബത്തിനും മനസ്സിലായിട്ടില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും കല്യാണിക്കും കിരണിനും ഒരു കുട്ടി ഉണ്ടാവാത്തതിലുള്ള സങ്കടവും വേദനയും പങ്കുവയ്ക്കുകയാണ് സോണി.

കല്യാണിയുടെ അമ്മയും ഇതേ ആവശ്യം തുറന്നുപറയുന്നുണ്ട്. ഉടൻ തന്നെ ഒരു കുഞ്ഞിക്കാൽ കാണണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ റെക്കോർഡ് റേറ്റിങ് മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇപ്പോൾ മൗനരാഗം പരമ്പര. തുടക്കകാലം മുതൽ മൂന്നും നാലും സ്ഥാനങ്ങളിൽ തന്നെ നിലയുറപ്പിച്ചിരുന്ന മൗനരാഗം പരമ്പര ഇപ്പോഴിതാ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയെടുക്കുകയാണ്.

ഇത്രയും കാലം താൻ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ചിരുന്ന സഹോദരൻ രാഹുൽ സത്യത്തിൽ തന്നെ ചതിക്കുകയായിരുന്നു എന്ന് രൂപ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ് ഇപ്പോഴുള്ള ട്വിസ്റ്റ്. രാഹുൽ പറഞ്ഞതെല്ലാം വിശ്വസിച്ച് തന്റെ മക്കളെ തള്ളിപ്പറഞ്ഞല്ലോ എന്നോർത്ത് ഈ അമ്മയുടെ മനസ് തേങ്ങുകയാണ് ഇന്ന്. രാഹുലിന്റെ ചതിയിൽ രൂപക്ക് നഷ്ടമായത് സ്വന്തം കുടുംബമാണ്. പണത്തിനും സമ്പത്തിനും വേണ്ടി ആരെയും ചതിക്കാൻ ഒരുങ്ങുന്ന രാഹുലിന്റെ പൈശാചികമായ രൂപം രൂപ തിരിച്ചറിഞ്ഞുകഴിഞ്ഞു. രൂപ എന്ന കഥാപാത്രം മൗനരാഗത്തിൽ ഇത്രയധികം സ്ട്രോങ്ങ്‌ ആകുന്നത് ഇതാദ്യം തന്നെ.

Rate this post