ഇതിലും വലിയ പണി ഒരു മരുമകനും അമ്മായച്ചന് കൊടുത്തു കാണില്ല; ശാരിയോട് ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി സരയു… | Mounaragam Today’s Episode 3/2/2023 Malayalam

Mounaragam Today’s Episode 3/2/2023 Malayalam: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം. ഏറെ ആരാധകരാണ് ഇപ്പോൾ പരമ്പരയ്ക്കുള്ളത്. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞു തുടങ്ങിയ മൗനരാഗത്തിന്റെ പുതിയ എപ്പിസോഡ് ഏറെ ആവേശം നിറയ്ക്കുന്നതാണ്. കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് സരയുവും രാഹുലും. എന്തൊക്കെ സംഭവിച്ചാലും കല്യാണിയുടെ ഉദരത്തിൽ വച്ചുതന്നെ കുഞ്ഞിനെ നശിപ്പിക്കണം എന്നാണ് ഇപ്പോൾ സരയു തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ സത്യം മനസ്സിലാക്കി ഇപ്പോഴും നാടകം കളിച്ചുകൊണ്ടിരിക്കുന്ന ഒരാൾ തനിക്കൊപ്പമുണ്ടെന്ന് സരയു ഇനിയും മനസ്സിലാക്കിയിട്ടില്ല. നാടകത്തിൻറെ അവസാനഘട്ടത്തിൽ തന്നെയാണ് രൂപ. തൻറെ സഹോദരന്റെ ചതി തിരിച്ചറിഞ്ഞ രൂപ ഇനി രാഹുലിന്റെയും സരയുവിന്റെയും ഓരോ ചുവടുവെപ്പുകളും കൃത്യമായി നിരീക്ഷിക്കും. അതിനെല്ലാം കനത്ത പ്രഹരങ്ങൾ നൽകി രൂപ വിജയം കാണുക തന്നെ ചെയ്യും. കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കാനുള്ള സരയുവിന്റെ ശ്രമങ്ങൾ എന്തായാലും ഫലിക്കാൻ പോകുന്നില്ല എന്ന് പ്രേക്ഷകർക്കും ഉറപ്പാണ്.

Mounaragam Today's Episode 3/2/2023 Malayalam

എന്നാൽ ഇതിൻറെ ഭാഗമായി സരയുവിന് കിട്ടുന്ന തിരിച്ചടി എന്താണെന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർക്ക് ആവേശം. അതേസമയം രൂപ തൻറെ മക്കൾക്കൊപ്പം ചേരുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കല്യാണി എന്ന ഊമപ്പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന മൗനരാഗം എന്ന മിനിസ്ക്രീൻ ഡ്രാമ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. കഴിഞ്ഞ എപ്പിസോഡുകളിലാണ് കല്യാണിക്കും കിരണിനും ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു എന്ന വാർത്ത പ്രക്ഷകരിലേക്ക് എത്തിയതെല്ലാം.

ഇത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. നിരവധി പേരാണ് ഇപ്പോൾ കല്യാണിക്കും കിരണിനും അവരുടെ വരാനിരിക്കുന്ന പൊന്നോമനയ്ക്കും ആശംസകൾ നേർന്നുകൊണ്ട് കമന്റ്‌ ബോക്സിൽ സന്തോഷം പറയുന്നത്. ഈ സന്തോഷത്തിനിടയിലും വെറുപ്പിന്റെ വിഴുപ്പ് ഭാണ്ഡവുമായി പ്രകാശൻ കിട പിടിക്കുകയാണ്. സംസാരശേഷി ഇല്ലാത്തതിന്റെ പേരിൽ അവഗണിക്കപ്പെട്ട കല്യാണിയുടെ ജീവിതവും പിന്നീടുള്ള മുന്നേറ്റവുമാണ് ഈ മിനിസ്ക്രീൻ പരമ്പരയുടെ ഇന്നത്തെ പ്രമേയം.

Rate this post