അവസാനം രൂപയ്ക്കു ആ തിരിച്ചറിവ് വന്നു; അമിതമായ ആത്മ വിശ്വാസത്തിൽ പ്രകാശൻ… | Mounaragam Today’s Episode 28/2/2023 Malayalam

Mounaragam Today’s Episode 28/2/2023 Malayalam:പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന പരമ്പരയാണ് മൗനരാഗം. തെലുങ്ക് പരമ്പര മൗനരാഗ മലയാളം റീമേക്ക് ആണിത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രമായി വേഷമിടുന്നത് നലിഫും ഐശ്വര്യ റംസായും ആണ്. നലീഫ് കിരൺ ആയി വേഷമിടുമ്പോൾ ഐശ്വര്യ കല്യാണി എന്ന കഥാപാത്രം ആകുന്നു. കല്യാണി എന്നാ മിണ്ടാൻ വയ്യാത്ത കുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

ചെറുപ്പം മുതൽ അച്ഛനെയും മറ്റു കുടുംബക്കാരുടെയും അവഗണന മാത്രം ലഭിച്ചവളാണ് കല്യാണി. പിന്നീട് കിരൺ എന്ന യുവാവുമായി പ്രണയത്തിൽ ആകുന്നതും ഇരുവരും തമ്മിലുള്ള വിവാഹവും ആയിരുന്നു കഥയിലെ പ്രധാന പ്രമേയമായി മാറിയത്. ഇപ്പോഴിതാ മൗനരാഗം പരമ്പര വഴിത്തിരിവിലേക്ക് സഞ്ചരിക്കുകയാണ്. കല്യാണി ഗർഭിണിയാകുന്നതാണ് ഇപ്പോൾ ഉണ്ടായ പുതിയ കഥാസന്ദർഭം.കിരൺ കല്യാണിയെ വളരെ സ്നേഹത്തോടെയാണ് കൊണ്ടുനടക്കുന്നത്. കിരണിന്റെ അമ്മ രൂപയ്ക്ക് കല്യാണിയെ ഇഷ്ടമില്ലായിരുന്നു.

രൂപയോട് നിരവധി കള്ളങ്ങൾ പറഞ്ഞാണ് കിരൺ കല്യാണിയെ വിവാഹം കഴിച്ചത്. ഇപ്പോൾ കല്യാണി ഗർഭിണിയാണെന്ന് വാർത്ത അറിഞ്ഞ രൂപയുടെ പിണക്കത്തിന് തെല്ല് അയവ് വന്നിട്ടുണ്ട്. മകനെയും കല്യാണിയും ചേർത്ത് നിർത്തണമെന്നാണ് രൂപ ഇപ്പോൾ ആലോചിക്കുന്നത്. അന്ന് മകന്റെ തീരുമാനം തെറ്റായി എന്ന് തോന്നിയെങ്കിലും ഇപ്പോൾ അവൻ ചെയ്തതാണ് ശരി എന്ന് തോന്നുന്നു എന്നാണ് രൂപ ഇതിനെക്കുറിച്ച് പറയുന്നത്. ഭാര്യയ്ക്ക് ഏറ്റവും അധികം നൽകേണ്ട സമയമാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് കിരൺ കല്യാണിക്ക് ഓരോന്ന് ചെയ്തു കൊടുക്കുന്നത്.

കല്യാണിയെ സ്നേഹത്തോടെ പരിചരിക്കുന്നതും മുടി ചീകി കൊടുക്കുന്നതും എല്ലാം ഇനി വരുന്ന എപ്പിസോഡുകളിലെ പ്രധാന സീനുകളാണ്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഓരോ ആരാധകരും അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പിലാണ്. കല്യാണിക്ക് സംസാരിക്കാൻ കഴിയുമോ എന്നതാണ് പ്രേക്ഷകരെ ആശങ്കയിൽ ആക്കുന്ന അടുത്ത ചോദ്യം. കല്യാണിയുടെ അനിയന് ഇതിൽ ശബ്ദം നഷ്ടപ്പെടുന്നതായി പരമ്പരയിൽ കാണിക്കുന്നുണ്ട്. കല്യാണക്ക് ശബ്ദം കിട്ടുന്നതിനു മുൻപേ തന്റെ മകൻ വിക്രമിന് ശബ്ദം കിട്ടണമെന്നാണ് കല്യാണിയുടെ അച്ഛൻ ആഗ്രഹിക്കുന്നത്. കല്യാൺ ഖന്ന ആണ് കല്യാണിയുടെ അനിയനായ വിക്രമാദിത്യനെ അവതരിപ്പിക്കുന്നത്.

 

Rate this post