സി എസ്സിനെ കുറിച്ചുള്ള സകല സത്യങ്ങളും കണ്ടെത്തി മനോഹർ; മനുവിന് ഇനി പെരുവഴി… | Mounaragam Today’s Episode 23/1/2023 Malayalam

Mounaragam Today’s Episode 23/1/2023 Malayalam : കഥയുടെ കരുത്തിനൊപ്പം രണ്ട് പെൺമുഖങ്ങൾ. ശരിക്കും മൗനരാഗം പരമ്പര ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത് ഈ രണ്ട് പെൺകഥാപാത്രങ്ങൾ തന്നെയാണ്. സാന്ത്വനവും കുടുംബവിളക്കും കൈവശം വെച്ചിരുന്ന റെക്കോർഡ് റേറ്റിംഗ് നേട്ടം മൗനരാഗത്തിന് സ്വന്തമായത് ഈ രണ്ട് പെൺകഥാപാത്രങ്ങളുടെ ഇടപെടലുകൾ കൊണ്ട് തന്നെയാണ്. വിക്രം ഒരു ചിത്രകാരനല്ല എന്ന സത്യം മനസിലാക്കിയ സോണി പിന്നീട് ഇമോഷണൽ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു.

അതേ സമയം ശത്രുക്കളെ തിരിച്ചറിഞ്ഞ രൂപയുടെ പുതിയ ഭാവം പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായി മാറി. രാഹുലിന്റെയും കുടുംബത്തിന്റെയും തനിനിറം പുറത്തുകൊണ്ടുവന്നത് സോണിയാണ്. മരണമൊഴിയായ് സോണി പറഞ്ഞ ചില കാര്യങ്ങൾ രൂപ വിലക്കെടുത്തു. പിന്നീടുള്ള നിരീക്ഷണത്തിൽ തന്റെ മക്കൾ തന്നെയാണ് ശരിയെന്നും താൻ ജീവനുതുല്യം സ്നേഹിച്ച സഹോദരൻ തന്നെ ചതിക്കുകയായിരുന്നു എന്നും രൂപ മനസിലാക്കി.

എന്നാൽ പുതിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ രൂപ പുതിയൊരു നാടകം കളിച്ചുതുടങ്ങുകയാണ്. ഇത് തന്റെ മക്കളെ സംരക്ഷിക്കാൻ വേണ്ടി ഈ അമ്മ ആടിത്തകർക്കാൻ പോകുന്ന അസൽ നാടകം തന്നെ. അതേ സമയം ശത്രുപക്ഷത്തെ നേരിടാൻ പുതിയ പൊടിക്കൈകൾ പ്രയോഗിക്കുകയാണ് സോണി. ശത്രുപക്ഷത്തിലെ ആരെയും ഒഴിവാക്കാതെ എല്ലാവർക്കും കണക്കിന് കൊടുക്കുകയാണ് സോണി. ഇതെല്ലം കാണുമ്പോൾ നമ്മുടെ പ്രേക്ഷകർ അതീവ സന്തോഷത്തിലാണ്.

ഇതൊക്കെയാണ് ഞങ്ങൾ കാണാൻ കാത്തിരുന്ന രംഗങ്ങൾ എന്ന് പ്രേക്ഷകർ എടുത്തുപറയുന്നു. സോണിയാണ് ഇപ്പോൾ കഥാനായിക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണിയുടെ നായികാവേഷത്തേക്കാൾ മൗനരാഗത്തെ ഇപ്പോൾ ഭദ്രമാക്കുന്നത് സോണിയുടെയും രൂപയുടെയും പുതിയ ഭാവഭേദങ്ങൾ തന്നെയാണ്. അന്യഭാഷാ താരം ശ്രി ശ്വേതയാണ് സോണി എന്ന കഥാപാത്രമായി പരമ്പരയിൽ തകർത്തഭിനയിക്കുന്നത്. അന്യഭാഷയിൽ നിന്നുള്ള കുറച്ചധികം താരങ്ങൾ മൗനരാഗത്തിൽ അണിനിരക്കുന്നുണ്ട്.

Rate this post