മരുമകൾക്ക് സർപ്രൈസ് സമ്മാനവുമായി രൂപ!! കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കാൻ ഒരുങ്ങി ശാരി; തിരിച്ചടിക്കാൻ സി എസ്… | Mounaragam Today’s Episode 10/02/2023 Malayalam

Mounaragam Today’s Episode 10/02/2023 Malayalam: ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച പരമ്പരയാണ് മൗനരാഗം. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് കുടുംബപ്രേക്ഷകർ സ്വീകരിച്ചത്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് വിരുന്നുവന്ന സന്തോഷങ്ങളിൽ പ്രേക്ഷകരും ഒരുപോലെ പങ്കുചേർന്നിരുന്നു.

കല്യാണിയുടെയും കിരണിന്റയും ജോഡി അത്രമേൽ പ്രേക്ഷകമനസ്സിൽ ആഴ്ന്നിറങ്ങി എന്നത് വ്യക്തമാണ്. അമ്മയാവാൻ ഒരുങ്ങുന്ന തന്റെ മരുമകൾക്ക് സമ്മാനവുമായി എത്തുന്ന അമ്മായിയമ്മ രൂപയാണ് പുതിയ എപ്പിസോഡിന്റെ പ്രത്യേകത. കല്യാണിയുടെ നല്ല ദിവസങ്ങൾ ഇനി തുടങ്ങുന്നു എന്ന സൂചനയാണ് പുതിയ പ്രൊമോ വീഡിയോ പ്രേക്ഷകർക്ക് നൽകുന്നത്. കല്യാണിക്ക് ശബ്ദം തിരിച്ചുകിട്ടാനുള്ള ശ്രമവും ജീവിതത്തിലെ പുതിയ അതിഥിയുടെ വരവുമെല്ലാമായി കല്യാണിയുടെ നല്ല ദിവസങ്ങൾക്കായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഊമയായ ഒരു പെൺകുട്ടിയും അവൾ നേരിടേണ്ടി വരുന്ന ജീവിതപ്രശ്നങ്ങളും ദുഃഖവും അതിജീവനവുമെല്ലാം പ്രമേയമാക്കിയ പരമ്പര ഇന്ന് കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ്. വർഷങ്ങക്കിപ്പുറവും പ്രേക്ഷകപ്രശംസ നേടി മുന്നേറുന്ന പരമ്പര ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിലൊന്നാണ്. 2019 ൽ ഏഷ്യാനെറ്റിൽ ആരംഭിച്ച കുടുംബ പരമ്പര 700ഓളം എപ്പിസോഡുകൾ പിന്നിട്ട് ഇപ്പോഴും വിജയകരമായി ജൈത്രയാത്ര തുടരുന്നു. ബാലാജി ശർമ്മ, സേതുലക്ഷ്‌മി, ബീന ആന്റണി, സാബു, ദർശന, കല്യാൺ ഖന്ന തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.

റേറ്റിങ്ങിൽ ഇന്ന് ഒന്നാം സ്ഥാനത്താണ് മൗനരാഗം. പരമ്പര ഒന്നാം സ്ഥാനത്ത് എത്തിയത് പ്രേക്ഷകർക്കൊപ്പം താരങ്ങളും ആഘോഷമാക്കിയിരുന്നു. പരമ്പരയുടെ വരും എപ്പിസോഡുകൾ കൂടുതൽ കളർഫുൾ ആകുമെന്നാണ് പ്രേക്ഷകർ തന്നെ പറഞ്ഞുവെക്കുന്നത്. സോണിയുടെ കൂടുതൽ മാസ് സീനുകൾ പരമ്പരയിൽ ഉൾപ്പെടുത്തണം എന്ന് കൂടി പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.മുമ്പത്തെ അത്തരം ഒരു സീനിലെ അഭിനയം സോണിക്ക് പ്രേക്ഷപ്രശംസ കൂടുതൽ നേടിക്കൊടുത്ത ഒന്നായിരുന്നു. ഒരു അഭിനയത്രി എന്ന നിലക്ക് തനിക്കു കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരവും പ്രജോദനവുമാണ് ആ പ്രശംസകൾ എന്ന് സോണി തന്റെ ഇൻസ്റ്റാഗ്രാമിൽ നേരത്തെ കുറിച്ചിരുന്നു.

Rate this post