വടി കൊടുത്ത് അടി വാങ്ങി പ്രകാശൻ!! അച്ഛന് പുറകെ മകനും കിട്ടേണ്ടത് കിട്ടി… | Mounaragam Today’s Episode 1/3/2023 Malayalam

Mounaragam Today’s Episode 1/3/2023 Malayalam:അച്ഛനും മകനും കിട്ടേണ്ടത് കിട്ടി.അച്ഛന് കൊടുത്തത് ചന്ദ്രസേനൻ എങ്കിൽ മകന് കൊടുത്തത് ചന്ദ്രസേനന്റെ സഹധർമ്മിണിയാണ്. മൗനരാഗം പരമ്പരയിൽ ഇപ്പോൾ ഏറെ ത്രില്ലടിപ്പിക്കുന്ന ചില കാഴ്ചകളാണ് അരങ്ങേറുന്നത്. കഴിഞ്ഞ കുറച്ചു ദിവസത്തെ അഹങ്കാരത്തിന് ശേഷം പ്രകാശന് കിട്ടേണ്ടത് കിട്ടി. ചന്ദ്രസേനൻ നന്നായി തന്നെ കൊടുത്തു. ഇതിന് പിന്നാലെ ചന്ദ്രസേനന് പണി കൊടുക്കാൻ വേണ്ടി രൂപയുടെ അടുത്ത് പ്രകാശനും മകൻ വിക്രമും എത്തുന്നു.

അവിടെ വച്ച് രൂപ ഒരു സമ്മാനം തന്നെ വിക്രമിൻറെ മുഖത്തേക്ക് പതിപ്പിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയോട് ചിരിയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി റേറ്റിങ്ങിൽ ഉൾപ്പെടെ ഒന്നാമതാണ് മൗനരാഗം. പ്രേക്ഷകരുടെ മനമറിഞ്ഞ് കഥയെ മാറ്റിയെടുത്തതാണ് മൗനരാഗത്തിന്റെ പുതിയ വിജയത്തിന് കാരണം. പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം.

Mounaragam Today's Episode 1/3/2023 Malayalam

ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ഈ മിനിസ്ക്രീൻ പരമ്പര നിലവിലെ മികച്ച സീരിയലുകളിൽ ഒന്നാണ്. അമ്മയാവാൻ തയ്യാറെടുക്കുന്ന കല്യാണിയുടെ സന്തോഷം ആരാധകർ ആവേശത്തോടെയാണ് വരവേറ്റിരുന്നത്. ഇന്ന് മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് കല്യാണിയും കിരണും. ഇരുവരുടെയും ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രകാശനും കൂട്ടർക്കും ഇനി വരാനിരിക്കുന്നത് ഉറക്കം കെടുത്തുന്ന നാളുകളാണ്. ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട മൗനരാഗം എന്ന് പറഞ്ഞുള്ള പ്രേക്ഷകപ്രതികരണങ്ങൾ ഇപ്പോൾ കമ്മന്റ് ബോക്സുകളിൽ നിറയുന്നു.

കല്യാണിയുടെ നല്ല ദിവസങ്ങളുടെ വരവാണ് ഇനി മൗനരാഗത്തിൽ ഉണ്ടാവുക. കിരണിന്റെ സ്നേഹവും കല്യാണിയുടെ നല്ല ദിവസങ്ങളും കാണാൻ കാത്തിരിക്കുകയാണ് കുടുംബപ്രേക്ഷകർ. 2019 ൽ ആരംഭിച്ച മൗനരാഗം മികച്ച പ്രേക്ഷകപ്രതികരണം നേടി ഇന്നും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 775ഓളം എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിൽ ഒന്ന് തന്നെ. കല്യാണിയുടെയും കിരണിന്റെയും ഒരുമിച്ചുള്ള സന്തോഷമുഹൂർത്തങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ കുടുംബപ്രേക്ഷകർ. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര ഇന്ന് കേരളക്കര കീഴടക്കുകയാണ്. വളരെ പെട്ടെന്നാണ് മൗനരാഗം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതും.

Rate this post