എന്താണ് നലീഫെ..!? ലെമണ്‍ ടീ ഒക്കെ ചോയിച്ചുന്നു കേട്ടു..!! വൈറലായി വീഡിയോ… | Mounaragam Team Location Fun Malayalam

Mounaragam Team Location Fun Malayalam : ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരകളില്‍ ഒന്നായ മൗനരാഗം ഇപ്പോള്‍ കൂടുതല്‍ പ്രേക്ഷക മനസ്സുകള്‍ കീഴടക്കുകയാണ്. സംസാരശേഷിയില്ലാത്ത കല്യാണിയും അവളെ ജീവനുതുല്യം സ്നേഹിക്കുന്ന കിരണും ഒന്നായ സന്തോഷത്തിലായിരുന്നു പ്രേക്ഷകരും. കാരണം കുറേയേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കല്യാണിയും കിരണും ഒന്നിച്ചത്.

കിരണിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നായിരുന്നു കൂടുതല്‍ എതിര്‍പ്പുകളും വന്നിരുന്നത്. കിരണിന്റെ അമ്മയ്ക്ക് ഈ വിവാഹത്തില്‍ തുടക്കം മുതല്‍ തന്നെ വലിയ എതിര്‍പ്പുണ്ടായിരുന്നു. കിരണിന്റെ അമ്മയെപ്പോലെ ഇവരുടെ ബന്ധത്തിന് എതിര്‍ത്ത മറ്റൊരാള്‍ കിരണിന്റെ മുറപ്പെണ്ണ് സരയുവാണ്. ഇങ്ങനെ ഒരുപാട് പ്രതിസന്ധികള്‍ അവഗണിച്ച് മുന്നോട്ടുപോകുകയാണ് ഇരുവരും. പല പ്രതിസന്ധികളിലൂടെയും ആണ് ഈ പരമ്പര കടന്നു പോകുന്നത്. പരമ്പരയില്‍ കിരണും കല്യാണിയുമായി എത്തിയത് തമിഴ് താരങ്ങളാണ്.

എങ്കില്‍ കൂടി മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്. ഇവര്‍ ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തമായി മാറിയിരിക്കുകയാണ്. കിരണായി നമ്മുക്കുമുന്നിലെത്തിയത് നലീഫാണ്. സോഷ്യല്‍ മീഡിയയില്‍ എറെ സജീവമാണ് നലീഫ്. താരത്തിന്റെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സീരിയലിലെ മറ്റു താരങ്ങളും നലീഫിനൊപ്പമുണ്ട്. എന്താണ് നലീഫെ ? ലെമണ്‍ ടീ ഒക്കെ ചോയിച്ചുന്നു കേട്ടു… നാന് മനോഹരന് വിക്രമ് ബൈജുവ് …. എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ലൊക്കേഷനില്‍ നിന്നുള്ള പലതരം വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട് അതിനൊക്കെ മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട.് ഒരു അന്യഭാഷ താരമായിരുന്നു കൂടി ് മലയാളി പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരനാണ് താരം. നിരവധി ആരാധകരും താരത്തിന് ഉണ്ട്.

Rate this post