സരയുവും മനോഹറും ഒന്നിക്കുന്നു ഇനിയാണ് ട്വിസ്റ്റ്; ബൈജുവിന് കയ്യടിച്ച് പ്രേക്ഷകർ… | Mounaragam Serial Today’s 15 October 2022 Episode Malayalam

Mounaragam Serial Today’s 15 October 2022 Episode Malayalam : സരയുവും മനോഹറും ഒന്നിക്കണം… എല്ലാ ടെലിവിഷൻ പ്രേക്ഷകരും ഒരേപോലെ ആഗ്രഹിക്കുന്ന ഒന്നാണിത്. സരയുവും മനോഹറും ഒന്നിക്കുന്നിടത്ത് നിന്നാണ് ഇനി സാക്ഷാൽ കഥ തുടങ്ങുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞുകൊണ്ട് മുന്നേറുന്ന മൗനരാഗത്തിൽ ഇപ്പോൾ ട്വിസ്റ്റുകളുടെ പെരുമഴയാണ്. മനുവേട്ടനെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന സരയു.

മകൾക്ക് മനോഹർ എന്ന യുവാവിനെ നേടിക്കൊടുക്കാൻ വേണ്ടി പ്രയത്നിക്കുന്ന രാഹുലും ശാരിയും. ഇപ്പോൾ എല്ലാവരും ആ ആഗ്രഹത്തിന് പിന്തുണയേകുന്നവരാണ്. സാക്ഷാൽ മനോഹർ ആരെന്നറിയാതെ സരയു ഇപ്പോഴും മനോസാമ്രാജ്യം പടുത്തുയർത്തുകയാണ്. അത്യന്തം ത്രില്ലിങ് ആയ കഥാഗതികളാണ് ഇനി മൗനരാഗത്തിൽ കാണാൻ കഴിയുക. ബൈജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് സീരിയൽ പ്രേക്ഷകർ. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നെഗറ്റീവ് റോളുകളിൽ തിളങ്ങുന്നത് ബീന ആന്റണിയും ദർശനയുമാണ്. പരമ്പരയുടെ തുടക്കത്തിൽ സരയു എന്ന വേഷം കൈകാര്യം ചെയ്തിരുന്ന ദർശന പിന്നീട് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് മറ്റൊരു നടി ഈ റോളിൽ എത്തി. അതിനും ശേഷം പ്രതീക്ഷയാണ് സരയുവായി അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ വീണ്ടും ദർശന തന്നെ സരയുവായി തിരിച്ചെത്തിയിരിക്കുകയാണ്. സാബു, ബാലാജി വർമ, കല്യാൺ ഖന്ന, ശ്വേത, സോന, സേതുലക്ഷ്മി തുടങ്ങിയ താരങ്ങൾ മൗനരാഗത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.

മൗനം കൊണ്ട് മലയാളികളെ ആകർഷിച്ച കല്യാണി എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കല്യാണിയുടെ പ്രണയവും കുടുംബജീവിതവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കിരണുമായുള്ള പ്രണയത്തോടെ കല്യാണിയുടെ ജീവിതം മാറിമറിയുകയായിരുന്നു. ജോലിയിൽ ഉൾപ്പെടെ കല്യാണി നേട്ടങ്ങൾ സ്വന്തമാക്കിയതും ഈ സമയത്താണ്. കിരണിന്റെ ജീവിതത്തിലും ഒരു ഭാഗ്യദേവത തന്നെയാണ് കല്യാണി എന്ന ഈ ഊമപ്പെണ്ണ്.