പ്രകാശിനെയും വിക്രത്തെയും അടിച്ചിറക്കി സോണി!! പ്രകാശൻ ഇനി കല്യാണിയുടെ കാൽച്ചുവട്ടിൽ; സംഭവ ബഹുലമായി മൗനരാഗം… | Mounaragam Promo 12/17/2022 Malayalam
Mounaragam Promo 12/17/2022 Malayalam : പ്രകാശന് ഇനി തിരിച്ചടികളുടെ കാലം തുടങ്ങുകയാണ്… തന്റെ രാജകുമാരനെയും അമ്മയെയും കൂട്ടി തെരുവിലേക്കിറങ്ങുകയാണോ പ്രകാശൻ? മലയാളം സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ മൗനരാഗത്തിൽ ഇനി കാണാൻ പോകുന്ന കാഴ്ചകൾ വളരെ സംഭവബഹുലമാണ്. എല്ലാം നഷ്ടപ്പെട്ട പ്രകാശനെയും വിക്രത്തെയുമാണ് പ്രേക്ഷകർ ഇനി കാണാനിരിക്കുന്നത്. വിക്രം ഒരു ചിത്രകാരനല്ല എന്നും അവന് ഒരു കഴിവുമില്ല എന്ന കാര്യവും സോണി തിരിച്ചറിഞ്ഞിരിക്കുന്നു.
താൻ ചതിക്കപ്പെട്ടു എന്നുള്ള സത്യം മനസ്സിലാക്കിയ സോണി മാനസികമായി ആകെ തകർന്ന അവസ്ഥയിലാണ്. തന്റെ കുഞ്ഞിന്റെ അച്ഛനായിട്ടുപോലും വിക്രത്തോടുള്ള ദേഷ്യം അടക്കാൻ കഴിയാതെ പൊട്ടിത്തെറിച്ചിരിക്കുകയാണിപ്പോൾ സോണി. പ്രകാശനെയും വിക്രത്തെയും പ്രകാശിന്റെ അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടിരിക്കുകയാണ് സോണി. ഇനിയുള്ള പ്രകാശന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രേക്ഷകർ കാണാനിരിക്കുന്നു.

ജീവിതത്തിൽ വിക്രം കള്ളം പറഞ്ഞ് നേടിയതെല്ലാം ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങുമ്പോൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയ പ്രകാശന്റെ ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്നത് പ്രവചിക്കാൻ പോലും കഴിയാത്തതാണ്. വിക്രത്തോടുള്ള സോണിയുടെ വെറുപ്പ് ഒരിക്കലും മാറരുത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അല്ലെങ്കിൽ സോണിയുടെ മുൻപിൽ വിക്രവും പ്രകാശനും മാപ്പുപറഞ്ഞു സ്വയം അവരുടെ സ്വഭാവം മാറ്റി നല്ലവരാകേണ്ടിവരും. അതിന് ഒരിക്കലും പ്രകാശൻ തയ്യാറാകില്ല എന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്.
ഉപജീവനമാർഗ്ഗം ഒന്നുമില്ലാതെ വരുന്ന പ്രകാശന് ഇനി കല്യാണിയെയും കിരണിനെയും ആശ്രയിക്കേണ്ടി വരുമോ? സോണിയിൽ നിന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരത്തിലുള്ള പ്രതികരണം വിക്രമിനെയും പ്രകാശനെയും തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. അത് ഇവരുടെ സ്വഭാവം നന്നാവാനുള്ള കാരണമാകട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവസാനം പ്രകാശൻ കല്യാണിക്കരികിൽ തന്നെ എത്തും എന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷ നടക്കുമോ എന്നുള്ളത് വരും എപ്പിസോഡുകളിൽ കാണാൻ പോകുന്ന കാഴ്ചകളാണ്. പ്രകാശൻ ചെയ്ത ദുഷ്ടത്തരങ്ങൾക്കെല്ലാമുള്ള തിരിച്ചടികൾ പ്രകാശന് തന്നെ കിട്ടിത്തുടങ്ങാൻ പോവുകയാണ്.
