ശോഭനയും പഴവുമായി കല്യാണിയും കിരണും; മൗനരാഗം ജോഡികളുടെ പുത്തൻ വീഡിയോ വൈറൽ ആകുന്നു… | Mounaragam Pair Kiran And Kalyani Latest Reel Malayalam

Mounaragam Pair Kiran And Kalyani Latest Reel Malayalam : മലയാളം ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. മൗനരാഗം എന്ന തെലുങ്ക് പരമ്പരയുടെ റീമേക്കാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന മൗനരാഗം എന്ന പരമ്പര. ഐശ്വര്യ റംസായി ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയാണ് ഐശ്വര്യ വേഷമിടുന്നത്. മിണ്ടാൻ വയ്യാത്ത കല്യാണിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.

നലീഫ് എന്ന കിരൺ ആണ് കല്യാണിയുടെ ഭർത്താവായി എത്തുന്നത്.ചെറുപ്പം മുതലേ അച്ഛന്റെ പീഡനങ്ങൾ അനുഭവിച്ചു വളരുന്ന കല്യാണി കിരണിന്റെ കമ്പനിയിലെ ജോലിക്കാരിയായി എത്തുന്നതും പിന്നീട് കിരണിനെ കല്യാണം കഴിക്കുകയും ചെയ്യുന്നു. കല്യാണിയും കിരണും തമ്മിലുള്ള താര ജോഡിയെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. മൗനരാഗം പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കാറുണ്ട്. പരമ്പരയിലെ ഓരോ വിശേഷങ്ങളും താരങ്ങൾ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവരാറുണ്ട്.

ഇപ്പോഴതാ നലീഫും കല്യാണിയും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. ഇരുവരും തമ്മിൽ ചെയ്യുന്ന ഒരു വീഡിയോക്കായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. നല്ല സുന്ദരിയായി സാരിയെല്ലാം അണിഞ്ഞ വളരെ മിനിമം ആഭരണങ്ങൾ എല്ലാം ഇട്ട് ആണ് വീഡിയോയിൽ കല്യാണി എത്തുന്നത്. അതേസമയം വെള്ള പാന്റും ഷർട്ടും ധരിച്ചാണ് കിരൺ എത്തിയിരിക്കുന്നത്.നല്ലൊരു അഭിനയത്രി മാത്രമല്ല മോഡലും കൂടിയാണ് ഐശ്വര്യ. മലയാളത്തിൽ മാത്രമല്ല തമിഴ് പരമ്പരകളിലും ടെലിവിഷൻ ഷോകളിലും എല്ലാം ഐശ്വര്യ സജീവമാണ്.

മൗനരാഗം എന്ന പരമ്പരയിലെ 700 മത്തെ എപ്പിസോഡ് പ്രേക്ഷകരും പരമ്പരയുടെ അണിയറ പ്രവർത്തകരും ചേർന്ന് ആഘോഷമാക്കിയിരുന്നു. നലീഫും ഐശ്വര്യയും ചേർന്ന് അവതരിപ്പിച്ച നൃത്ത വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. പരമ്പരയിലെ പുതിയ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും പുതിയ എപ്പിസോഡുകളിലെ കഥാഗതി എങ്ങോട്ടാണെന്ന് അറിയാനും പ്രേക്ഷകർ വളരെ ആകാംക്ഷയിലാണ്.കിരണും ഐശ്വര്യയും ശരിക്ക് മലയാളികൾ അല്ലെങ്കിൽ പോലും മലയാള പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ്.