ഇത് ഒരു പുതുമുഖ കലാകാരി കാത്തിരുന്ന നിമിഷങ്ങൾ!! തന്റെ അഭിനയ മികവിനെ പ്രേക്ഷകർ ഏറ്റവും അധികം പ്രശംസിച്ച പ്രകടനം; വീഡിയോ പങ്കുവെച്ചു ശ്രിശ്വേത… | Mounaragam Fame Sriswetha Mahalakshmi Excellent Acting Malayalam

Mounaragam Fame Sriswetha Mahalakshmi Excellent Acting Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ മൗനരാഗത്തിൽ നായികയായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യാ രാംസായിയെക്കാൾ മികച്ച അഭിനയം കാഴ്ചവെക്കുന്നത് നായകനായ കിരണിന്റെ സഹോദരി സോണിയുടെ കഥാപാത്രത്തെ അഭിനയിക്കുന്ന ശ്രീ ശ്വേത മഹാലക്ഷ്മിയാണെന്ന് പറയുകയാണ് പ്രേക്ഷകർ. പരമ്പരയിലെ നായികയായി പ്രേക്ഷകർക്ക് മുൻപിലെത്തിയത് ഐശ്വര്യ റംസായി ആണെങ്കിലും നായികയാവാൻ യോഗ്യത ശ്രീ ശ്വേത മഹാലക്ഷ്മിയുടെ അഭിനയത്തിനാണെന്നാണ് പ്രേക്ഷകരുടെ മൊത്തത്തിലുള്ള അഭിപ്രായം.

ശ്രീ ശ്വേത മഹാലക്ഷ്മി ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതൊക്കെ തമിഴ്നാട് ചെന്നൈ നഗരത്തിലാണ്. താരം ശരിക്കും മലയാളിയാണോ അതോ തമിഴ്നാട് സ്വദേശിനി ആണോ എന്നൊന്നും പ്രേക്ഷകർക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ശ്വേത മലയാളം സംസാരിക്കുന്നതും പ്രേക്ഷകർ കണ്ടിട്ടില്ല. പരമ്പരയിൽ കിരണായി അഭിനയിക്കുന്നത് തമിഴ്നാട് സ്വദേശിയും മുൻ മിസ്റ്റർ ഇന്ത്യയുമായ നലീഫ് ആണ്.

ഐശ്വര്യ രാംസായിയും മലയാളിയല്ല. ഈ താരങ്ങളെല്ലാവരും ഷൂട്ടിംഗ് ലൊക്കേഷനിലെ അവരുടെ സ്വന്തം വിശേഷങ്ങൾ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്വേത തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത് മൗനരാഗത്തിന്റെ ലൊക്കേഷൻ വീഡിയോകളാണ്. സോണിയുടെ ഭർത്താവ് വിക്രം ഒരു ചിത്രകാരനല്ല എന്ന് തിരിച്ചറിഞ്ഞ ശേഷമുള്ള സോണിയുടെ പെരുമാറ്റമാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്.

വിക്രമിനെതിരെ പൊട്ടിത്തെറിക്കുന്ന രംഗങ്ങളും വികാരഭരിതയായി താരം കരയുന്ന രംഗങ്ങളുമെല്ലാം പ്രക്ഷകരുമായി പങ്കുവെച്ചപ്പോൾ ഈ വീഡിയോയോകൾ മലയാളം ടിവി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പരമ്പരയിലെ മികച്ച നായിക ശ്രീ ശ്വേത ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. സോണി എന്ന കഥാപാത്രത്തിന് ശ്രീ ശ്വേതയ്ക്ക് മികച്ച നായികയ്ക്കുള്ള അംഗീകാരം ലഭിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. നായികയായ ഐശ്വര്യ റാംസായി ഇത് വരെ ഇത്തരത്തിലുള്ള മികച്ച പ്രകടനം പരമ്പരയിൽ കാഴ്ചവെച്ചിട്ടില്ല എന്നാണ് പ്രേക്ഷകരിൽ ചിലരുടെ പക്ഷം.

Rate this post