ഉയിർത്തെഴുനേറ്റ് 34-ാം ദിവസം വീണ്ടും ആ ത്മ ഹത്യക്ക് ഒരുങ്ങി സോണി!! ഞെട്ടലോടെ മൗനരാഗം കുടുംബാംഗങ്ങളും പ്രേക്ഷകരും; സോണിക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമോ?? | Mounaragam Fame Shriswetha Hospitalised Malayalam

Mounaragam Fame Shriswetha Hospitalised Malayalam: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. പരമ്പരയിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയവർ തന്നെ. മൗനരാഗം പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായിട്ടുള്ള കാഴ്ചകളും വിശേഷങ്ങളുമെല്ലാം പരമ്പരയിൽ അഭിനയിക്കുന്ന എല്ലാ താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ശ്രീ ശ്വേത മഹാലക്ഷ്മിയാണ് മിക്ക വീഡിയോകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രേക്ഷകർക്കായി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ ശ്രീ ശ്വേത മഹാലക്ഷ്മി പങ്കുവെച്ച പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ശ്രീ ശ്വേത മഹാലക്ഷ്മി അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രംഗം ചിത്രീകരിച്ചതിന്റെ വീഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുള്ളത്. ഹോസ്പിറ്റലിൽ വെച്ച് ശ്രീ ശ്വേത മഹാലക്ഷ്മിക്ക് മേക്കപ്പ് ചെയ്യുന്നതും മറ്റും വീഡിയോയിൽ കാണിക്കുന്നുണ്ട്.

പരമ്പരയിൽ ശ്രീ ശ്വേത മഹാലക്ഷ്മിയുടെ അഭിനയം വളരെ നന്നാവുന്നുണ്ടെന്നാണ് മൗനരാഗം പരമ്പരയുടെ ആരാധകർ പറയുന്നത്. നായികയായ കല്യാണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമായ ഐശ്വര്യ റംസായിയേക്കാൾ മികച്ച അഭിനയം കാഴ്ചവെക്കുന്നത് ശ്രീ ശ്വേത മഹാലക്ഷ്മിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ശ്രീ ശ്വേത മഹാലക്ഷ്മിയുടെ പുതിയ വീഡിയോയിൽ കിരണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നലീഫുമുണ്ട്.

ഐ സി യൂവിലെ രംഗങ്ങളെല്ലാം ചിത്രീകരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മൗനരാഗം പരമ്പര ഇപ്പോൾ നല്ല കഥാമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പരമ്പരയുടെ അവസാനത്തിലേക്കാണോ ഈ കഥാസന്ദർഭങ്ങൾ എത്തിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മൗനരാഗം പരമ്പരയുടെ ഇനി വരുന്ന ഓരോ എപ്പിസോഡുകളും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള മിനി സ്ക്രീൻ പ്രേക്ഷകർ. ശ്രീ ശ്വേതക്ക് നിറഞ്ഞ കയ്യടികളാണ് പ്രേക്ഷകർ നൽകുന്നത്.

Rate this post