നീയും ഞാനും എന്നില്ല, ഇനി നമ്മൾ എന്നാണ്!!! മൗനരാഗത്തിലെ ജിത്തുവിന്റെ വധു ആരെന്ന് കണ്ടോ? ആശംസകളുമായി ആരാധകർ… | Mounaragam Fame Jithu Wedding Announcement Malayalam

Mounaragam Fame Jithu Wedding Announcement Malayalam : പ്രിയപ്പെട്ട താരമാണ് നടൻ ജിത്തു വേണുഗോപാൽ. ഏഷ്യാനെറ്റ് പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ജിത്തുവിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. താരം വിവാഹിതനാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹവാർത്തയും തീയതിയും താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജിത്തു വിവാഹവിശേഷം ആരാധകരെ അറിയിക്കുന്നത്.

നവംബർ 19നാണ് ജിത്തുവിന്റെ വിവാഹം.ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഞാനും നീയും എന്നത് നമ്മൾ ആകുന്നു എന്നതാണ് എന്ന രീതിയിൽ ഒരു പ്രത്യേക ടാഗ്‌ലൈനോടുകൂടിയാണ് ജിത്തുവിന്റെ ഇൻസ്റ്റഗ്രാം വീഡിയോ പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെ സെലിബ്രിറ്റികളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു മിനിറ്റിനടുത്ത് വരുന്ന ഈ സ്പെഷ്യൽ വീഡിയോയിൽ സൂപ്പർ ലുക്കിലാണ് ജിത്തുവും പ്രതിശ്രുതവധുവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏറെ പ്രത്യേകതകളോട് കൂടി പുറത്തിറങ്ങിയ ഈ വെഡിങ്ങ് അനൗൺസ്മെൻറ് വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നവംബർ 19ന് വിവാഹിതരാകുന്ന ജിത്തുവിനും കാവേരിക്കും ആശംസകളുമായി മലയാളം സീരിയൽ ലോകവും രംഗത്തെത്തുകയാണ്.ഏഷ്യാനെറ്റിലെ മൗനരാഗം എന്ന പരമ്പരയിലെ മനോഹർ എന്ന കഥാപാത്രമായാണ് ഇപ്പോൾ ജിത്തു പ്രേക്ഷകരുടെ മുമ്പിലേക്കെത്തുന്നത്. ഒരു കല്യാണത്തട്ടിപ്പുവീരന്റെ റോളിലാണ് പരമ്പരയിൽ ജിത്തു എത്തുന്നത്.

മൗനരാഗത്തിൽ ഒന്നിലധികം വിവാഹങ്ങൾ നടക്കുന്ന സമയത്താണ് തൻറെ യഥാർത്ഥ ജീവിതത്തിലെ വിവാഹത്തെക്കുറിച്ച് ജിത്തു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് പരമ്പരകളിലൂടെ തന്നെ ശ്രദ്ധേയനായ ജിത്തു ഇതിനുമുമ്പ് സീതാകല്യാണം, കുടുംബവിളക്ക് എന്നീ സീരിയലുകളിലാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിലെ പല ഷോകളിലും ഒപ്പം ഫ്ലവേഴ്സ് സ്റ്റാർ മാജിക്കിലും ജിത്തു തന്റെ പ്രസരിപ്പാർന്ന സാന്നിധ്യം ആരാധകരെ അറിയിച്ചിട്ടുണ്ട്. എന്താണെങ്കിലും ജിത്തുവിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.