ഞാനും എന്റെ ആളും വേദിയിൽ ദർശന രാജും ഭർത്താവ് അനൂപും; വികാരഭരിതയായി മൗനരാഗം സരയു… | Mounaragam Fame Darshana Emotional Moment Malayalam

Mounaragam Fame Darshana Emotional Moment Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് ദർശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, ഏറ്റവും ഒടുവിൽ സുമംഗലീ ഭവിയിലെ ദേവി… പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു പിടി നല്ല സീരിയലുകയിൽ കേന്ദ്ര കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ദർശന ദാസ്. വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ താരം പ്രത്യക്ഷപ്പെടുന്നത്.

അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച താരം വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ പൊടുന്നിനെ ദർശന സീരിയലിൽ നിന്നും അപ്രത്യക്ഷമാവുകായായിരുന്നു . നിരവധി ഊഹാപോഹങ്ങൾ താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചിരുന്നു. ഡിസംബർ അഞ്ചിനാണ് താരം വിവാഹിത ആകുന്നത്.

സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭർത്താവ്. കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് ഞങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച ദർശനയുടെ കുടുംബത്തിനും വളരെയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാതാപിതാക്കൾ ദർശനയുടെ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന വാർത്ത ആരാധകരെയും സന്തോഷിപ്പിക്കുന്നു.

സി കേരളത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. അതേ വേദിയിലേക്ക് ദർശനയുടെ അച്ഛനും അമ്മയും എത്തുന്നതും മകൾ ഞങ്ങളോട് ചെയ്ത തെറ്റ് അച്ഛൻ പൊറുത്തു എന്ന് പറയുന്നു. ദർശന നിറകണ്ണുകളോടെയാണ് വേദിയിൽ നിൽക്കുന്നത്. അച്ഛന്റെ അനുഗ്രഹം വാങ്ങുന്ന താരത്തെയും ഭർത്താവിനെയും വേദിയിൽ കാണാൻ സാധിക്കും. നിത്യ ദാസ് വളരെ പ്രസക്തമായ ചില വാക്കുകൾ ദർശനയോട് പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

Rate this post