മരണത്തിനുപിന്നിലെ കഷ്ടപ്പാടുകൾ; യാഥാർഥ്യം പ്രേക്ഷകർക്ക് മുമ്പിൽ അവർത്തരിപ്പിച്ചു മൗനരാഗം താരം ശ്രിശ്വേത… | Mounaragam Death Scene BTS Video Out By Shriswetha Malayalam

Mounaragam Death Scene BTS Video Out By Shriswetha Malayalam : സോണിക്ക് എന്തുപറ്റി?….മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിന്റെ കഥയിൽ നിർണായകമുഹൂർത്തങ്ങൾ വന്നുചേരുകയാണ്. രംഗബോധമില്ലാത്ത കോമാളിയായി സോണിയുടെ ആ മരണവാർത്തയാണ് പരമ്പരയിൽ ഇപ്പോൾ എത്തിയത്. പ്രേക്ഷകരാകെ വിഷമത്തിലാണ്. സോണിയുടെ ഭർത്താവായ വിക്രം യഥാർത്ഥത്തിൽ ഒരു ചിത്രകാരനല്ല എന്നും വിക്രമിന് ചിത്രങ്ങളെല്ലാം വരച്ചുകൊടുത്തിരുന്നത് വിക്രമിന്റെ സഹോദരിയായ കല്യാണി ആയിരുന്നു എന്നും അറിഞ്ഞതോടെ സോണിയ്ക്ക് താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി.

ഈ ചതിയുടെ വാർത്ത തിരിച്ചറിഞ്ഞ സോണി തന്റെ ഭർത്താവും കുഞ്ഞിന്റെ അച്ഛനും ആയിരുന്നിട്ടുകൂടി തന്റെ ജീവിതത്തിൽ നിന്ന് വിക്രമിനെ പൂർണമായും അടർത്തിമാറ്റുകയാണ്. തന്റെ ജീവിതത്തിൽ താൻ സ്നേഹിക്കുന്നവനാല്‍ ചതിക്കപ്പെട്ടു എന്നുള്ള തോന്നൽ സോണിയയുടെ മനസ്സിനെ വീണ്ടും വീണ്ടും തകർക്കാൻ തുടങ്ങിയപ്പോൾ ജീവിതം മടുത്ത് മരണത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു സോണി.. ആത്മഹത്യ ചെയ്യാൻ വേണ്ടി വെള്ളത്തിലേക്ക് എടുത്തുചാടുന്ന സോണിയെ പ്രേക്ഷകർ കണ്ടതാണ്.

സോണിയുടെ മരണശേഷം ആ കുഞ്ഞിന്റെ ജീവിതം പ്രകാശന്റെയും വിക്രമിന്റെയും കൂടെയോ അതോ സോണിയുടെ അമ്മയുടെ കൂടെയോ ഒന്നുമല്ലെങ്കിൽ ഇനി ആ കുഞ്ഞിനെ കല്യാണിയും കിരണും ചേർന്ന് എടുത്തുവളർത്തുമോ എന്നുള്ളതെല്ലാം പ്രേക്ഷകരിൽ നിന്ന് ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായിട്ട് പുതിയ എപ്പിസോഡുകൾ പ്രേക്ഷകർക്ക് മുൻപിലേക്കെത്തും.

സോണി മരിക്കുന്നില്ല എന്നും സീരിയലിൽ സോണിയുടെ അമ്മാവൻ രാഹുൽ കാണുന്ന ഒരു സ്വപ്നമാണ് ഈ മരണം എന്നും സോണിയായി അഭിനയിക്കുന്ന താരം ശ്രീ ശ്വേത മഹാലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെയെത്തി ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഇതറിഞ്ഞതോടെ പ്രേക്ഷകർക്ക് സന്തോഷമായിരിക്കുകയാണ്. സോണി അങ്ങനെ പെട്ടെന്ന് അപ്രത്യക്ഷയാവേണ്ട കഥാപാത്രമല്ല എന്ന് പ്രേക്ഷകർ എടുത്തുപറയുന്നു.

Rate this post