മനോഹറിന് മംഗല്യം!! റിയൽ ലൈഫിലും വരാനായി ജിത്തു വേണുഗോപാൽ;ആശംസകളുമായി ആരാധകർ… | Mounaragam Actor Jithu Venugopal Haldi Function Malayalam

Mounaragam Actor Jithu Venugopal Haldi Function Malayalam : ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ജിത്തു വേണുഗോപാൽ. സീതാ കല്യാണം,കുടുംബവിളക്ക് മൗനരാഗം, എന്നീ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ തൊട്ടറിഞ്ഞ താരം. മൗനരാഗം പരമ്പരയിൽ മനോഹർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മനോഹർ എന്ന കഥാപാത്രം ഒരു കല്യാണ തട്ടിപ്പ് വീരനാണ്. സരയുവിനെ വിവാഹം കഴിക്കാനായി എത്തിയതാണ് താരം. കരയുമെന്ന് വില്ലത്തി കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് ഈ പരമ്പരയിൽ ജിത്തു എത്തിയിട്ടുള്ളത്.

ഇത് ഒരു വില്ലൻ വേഷം ആണെങ്കിലും താരത്തിന്റെ അഭിനയം ആരാധകരിൽ ആകാംക്ഷ നിറയ്ക്കുന്നതാണ്. പ്രേക്ഷകരുടെ പ്രിയതാരം ജിത്തു വിവാഹിതനാകാൻ ഒരുങ്ങുകയാണ്.ജിത്തു തന്നെയാണ് തന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രിയതമയെ പരിചയപ്പെടുത്തുന്ന വീഡിയോ ജിത്തു പങ്കുവെച്ചിരുന്നു. കാവേരി എസ് നായരാണ് ജിത്തുവിന്റെ വധു. ഇപ്പോഴിതാ ജിത്തു തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ജിത്തുവിന്റെ ഹൽദിയുടെ വീഡിയോ ആണ്.

ജിത്തുവും വധു കാവേരിയും ഒന്നിച്ചുള്ള നല്ല മുഹൂർത്തങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു. വെള്ളം നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് വളരെ ഭംഗിയോടെയാണ് ഇരുവരും ചടങ്ങിൽ പങ്കെടുക്കുന്നത്. വധു കാവേരി വളരെ മിനിമൽ ആയിട്ടുള്ള മേക്കപ്പുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അധികം ആഭരണങ്ങളുടെ പ്രൗഢി ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.ഇവർ തന്നെയാണ് ചടങ്ങിലെ പ്രധാന ആകർഷണവും.

പൂത്തിരി കത്തിക്കുന്നതും പാട്ടിനൊത്ത് ഇരുവരും നൃത്തം വയ്ക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ പരസ്പരം ഗ്രൂമ് ടു ബി ആൻഡ് ബ്രയിഡ് ടു ബി ഇട്ടുകൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ഫാമിലിക്കൊപ്പം ഫോട്ടോ എടുക്കുകയും മോതിരം കൈമാറുകയും ചെയ്യുന്നു. പിന്നീട് ചടങ്ങിനോട് അനുബന്ധിച്ച് മധുരം കഴിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസ കമന്റുകളുമായി എത്തുന്നത്. ഏവർക്കും നല്ലൊരു വിവാഹ ജീവിതവും ആശംസിക്കുകയാണ് ഏവരും.