മോര് കുടിക്കുന്നവർക്ക് ശരീരത്തിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റം…!

മോര് വെറുമൊരു ദാഹശമനി മാത്രമല്ല വളരെയധികം പോഷകങ്ങളും, ജീവകങ്ങള്‍ അടങ്ങിയ വളരെ നല്ലൊരു ഔഷധവും കൂടിയാണ്. ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ഉണ്ടാക്കുന്ന സംഭാരം ഒരു സമ്പൂർണ്ണ ആഹാരമാണ് ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾ ജീവകങ്ങൾ കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഒട്ടനവധി ഔഷധങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്…

മോര് കുടിക്കുന്നവർക്ക് ശരീരത്തിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റം…! തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പു കുറഞ്ഞ പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദൗഷധമാണ്. ആയുർവേദത്തിൽ ഇതിനെ തക്രം എന്നുപറയുന്നു.

വെള്ളം കൂടുതൽ ചേർത്ത് ഇഞ്ചി, നാരകത്തില മുതലായവ ചേർത്ത് തയ്യറാക്കുന്ന മോര് സംഭാരം എന്ന് അറിയപ്പെടുന്നു. തൈരിൽ വെള്ളവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന് മോരിനെ ലസ്സി എന്നു പറയുന്നു. ഉത്തരേന്ത്യയിലാണ് ഇതിന് കൂടുതൽ പ്രചാരം.

മോരിൽ 90 ശതമാനവും വെള്ളമാണ്. ശരീരത്തിന് ആവശ്യത്തിനു വെള്ളം നൽകുന്നതിനും ഉപകരിക്കുന്നു. പാല് കുടിച്ചാൽ അലർജി ഉള്ളവർക്കു വരെ മോര് കുടിക്കുന്നത് അത്യുത്തമമാണ് കാരണം പാലിലെ കൊഴുപ്പ് നീക്കിയിട്ട് വരുന്നതാണ് മോര്.